തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ തോൽവി അപ്രതീക്ഷിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷത്തിന്റെ തോൽവിയെക്കുറിച്ച് സിപിഎം വിശദമായ പരിശോധന നടത്തും. തെറ്റുണ്ടെങ്കിൽ പാർട്ടി തിരുത്തൽ നടപടി സ്വീകരിക്കും. ദേശീയ തലത്തിൽ കോണ്‍ഗ്രസിന്റെ തോൽവിയിൽ സിപിഎം സന്തോഷിക്കുന്നില്ല. മതനിരപേക്ഷ കക്ഷികൾ വിജയിക്കേണ്ടത് അനിവാര്യമായിരുന്നു. രാജ്യത്ത് മതനിരപേക്ഷത സംരക്ഷിക്കാൻ എന്ത് ചെയ്യാൻ കഴിയുമെന്ന് എല്ലാ കക്ഷികളും ചേർന്ന് പരിശോധിക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.