തൃശൂർ: ഇടതുമുന്നണി നടത്തുന്ന കേരള സംരക്ഷണ യാത്രകളുടെ സമാപനം നാളെ തൃശൂരിൽ. വൈകുന്നേരം നാലിനു ലക്ഷം പേർ പങ്കെടുക്കുന്ന റാലിയോടെയാണ് സമാപന സമ്മേളനം ഒരുക്കിയിരിക്കുന്നത്. തേക്കിൻകാട് മൈതാനിയിൽ വൈകുന്നേരം ആറിനു സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഗാതഗത തടസമുണ്ടാക്കാതെ ചെറുജാഥകളായാണ് പ്രകടനം നടത്തുകയെന്നു സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന തെക്കൻ മേഖലാ ജാഥയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥയ്ക്കും വൻ സ്വീകരണങ്ങളാണ് ലഭിക്കുന്നതെന്നു തൃശൂരിലെ സമാപന സമ്മേളനത്തിന്റെ സംഘാടക സമിതി ഭാരവാഹികൾ പറഞ്ഞു.
സി.എൻ. ജയദേവൻ എംപി ചെയർമാൻ, കെ. രാധാകൃഷ്ണൻ- കണ്‍വീനർ, എം.എം. വർഗീസ് -ട്രഷറർ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണു പ്രവർത്തിക്കുന്നത്.