കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്താകെ തകർന്നടിഞ്ഞ് ഇടതുപക്ഷം. നാലിടങ്ങളിൽ മാത്രമാണ് അവർ ലീഡ് ചെയ്യുന്നത്. ദേശീയപദവി പോലും നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ഇടതുപക്ഷ പാർട്ടികൾ.
വോട്ടെണ്ണലിൽ പശ്ചിമബംഗാളിൽ അവർ രംഗത്തുപോലുമില്ല. തമിഴ്നാട്ടിലെ ഡിഎംകെ സഖ്യത്തിൽ മാത്രമാണ് ഇടതുകക്ഷികൾക്ക് അൽപ്പമെങ്കിലും ആശ്വാസമുള്ളത്. കേരളത്തിൽ 19 മണ്ഡലങ്ങളിലും ഇടതുപക്ഷം പിന്നിലാണ്. ആലപ്പുഴയിൽ എ.എം. ആരിഫ് മാത്രമാണ് ലീഡ് ചെയ്യുന്നത്.
ബംഗാളിൽ 35 വര്‍ഷം ഭരിച്ച സിപിഎം ഇപ്പോള്‍ അവിടെ തൃണമൂലിനും ബിജെപിക്കും കോണ്‍ഗ്രസിനും പിറകേ നാലാം സ്ഥാനത്താണ് നിൽക്കുന്നത്.