പത്തനംതിട്ട: ഇന്നലെ നടന്ന കോഴഞ്ചേരി സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എൽഡിഎഫ് സ്ഥാനാർഥികൾ തെരഞ്ഞെടുക്കപ്പെട്ടു.
പ്രാഥമിക കാർഷിക വായ്പാ സംഘം ഭരണ സമിതിയംഗങ്ങളുടെ മണ്ഡലത്തിൽ പി.ജെ. അജയകുമാർ, ജെറി ഈശോ ഉമ്മൻ, മലയാലപ്പുഴ ശശി, എൻ.ആർ. നാരായണപിള്ള എന്നിവരും മറ്റ് സംഘം ഭരണ സമിതിയംഗങ്ങളുടെ മണ്ഡലത്തിൽ എസ്.വി. വിജയനും ക്ഷീരസംഘം ഭരണ സമിതിയംഗങ്ങളുടെ മണ്ഡലത്തിൽ നിന്നും ഹരിലാലും പ്രാഥമിക സഹകരണ ജീവനക്കാരുടെ മണ്ഡലത്തിൽ നിന്നും പി.ജി. ഗോപകുമാറും വനിത ഭരണ സമിതിയംഗങ്ങളുടെ മണ്ഡലത്തിൽ നിന്നും സുമാ ശശിയും പട്ടികജാതി ഭരണ സമിതി അംഗങ്ങളുടെ മണ്ഡലത്തിൽ നിന്നും പ്രസന്നയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
പിഎസിഎസ് ഇതര ജീവനക്കാരുടെ മണ്ഡലത്തിൽ നിന്നും രഘുകുമാറും വ്യവസായ സഹകരണ സംഘം ഭരണ സമിതിയംഗങ്ങളുടെ മണ്ഡലത്തിൽ നിന്നും റാണിയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.