തിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപ് കുമാറിന്റെ കൊലപാതകം രാഷ്്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്ഐആര്‍.
ഇന്നലെ വൈകുന്നേരം കോടതിയില്‍ തിരുവല്ല പുളിക്കീഴ് പോലീസ് നല്കിയ എഫ്ഐആറിലാണ് സന്ദീപ് കൊല്ലപ്പെട്ടത് രാഷ്്ട്രീയ വൈരാഗ്യം മൂലമാണെന്നും പിടിയിലായ പ്രതികള്‍ക്ക് ബിജെപി ആര്‍എസ്എസ് ബന്ധമുണ്ടെന്നും ആരോപിച്ചിരിക്കുന്നത്.
വിമർശനത്തെ തുടർന്ന്…
സംഭവത്തില്‍ രാഷ്്ട്രീയ വൈരാഗ്യം ഇല്ലെന്നും സന്ദീപും കേസിലെ ഒന്നാം പ്രതി ജിഷ്ണുവുമായുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമായതെന്നുമായിരുന്നു പോലീസിന്റെ ആദ്യ വിശദീകരണം.
എന്നാല്‍, അന്വേഷണം പൂര്‍ത്തിയാകുംമുമ്പേ പോലീസ് ഇത്തരത്തില്‍ പ്രതികരിച്ചത് സിപിഎം നേതാക്കളുടെ കടുത്ത വിമര്‍ശനത്തിനു കാരണമായിരുന്നു.
തുടര്‍ന്നാണ് അറസ്റ്റിലായ അഞ്ച് പ്രതികളെയും ഇന്നലെ രാത്രി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നല്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രാഷ്്ട്രീയ വൈരാഗ്യം കൂടി എഴുതിച്ചേര്‍ത്തതെന്ന് പറയുന്നു.
കൂടുതൽ അന്വേഷണം
അറസ്റ്റിലായ പ്രതികളില്‍ ജിഷ്ണു യുവമോര്‍ച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റി മുന്‍ പ്രസിഡന്റാണ്. വേങ്ങല്‍ സ്വദേശിയായ ജിഷ്ണുവിന് സന്ദീപിനെ അടുത്ത പരിചയമുണ്ടായിരുന്നു.
ജിഷ്ണുവിന്റെ മാതാവിന് പുളിക്കീഴിലെ പൊതുമേഖല സ്ഥാപനത്തിലുണ്ടായിരുന്ന ജോലി നഷ്ടമായതുമായി ബന്ധപ്പെട്ട് സന്ദീപുമായി തര്‍ക്കമുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ ആദ്യ കണ്ടെത്തല്‍.
ഇതുമൂലമുണ്ടായ പക കൊലപാതകത്തിലേക്കു നയിച്ചതായി കണ്ടെത്തിയിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള ജിഷ്ണു ജയിലില്‍ കിടക്കുമ്പോഴുണ്ടായ ബന്ധമാണ് മറ്റുള്ളവരുമായുള്ളത്.
വേങ്ങല്‍ സ്വദേശി നന്ദു, പായിപ്പാട് സ്വദേശി പ്രമോദ്, കണ്ണൂര്‍ ചെറുപുഴ സ്വദേശി ഫൈസല്‍, ആലംതുരുത്തി സ്വദേശി അഭി എന്നിവരാണ് റിമാന്‍ഡിലായത്.
ബിജെപി പ്രവര്‍ത്തകനായ ജിഷ്ണുവിന് മറ്റു പ്രതികളുമായുള്ള സൗഹൃദവുമായി ബന്ധിപ്പിച്ചാണ് എഫ്ഐആര്‍ തയാറാക്കിയിട്ടുള്ളത്.
ഇവരെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. തിരുവല്ല ഡിവൈഎസ്പി ടി. രാജപ്പന് റാവുത്തര്‍ക്കാണ് അന്വേഷണച്ചുമതല.
പിന്നിൽ പ്രവർത്തിച്ചവരെ…
ലോക്കല്‍ സെക്രട്ടറിയുടെ മരണവുമായി ബന്ധപ്പെട്ട് രാഷ്്ട്രീയ ഇടപെടലുകള്‍ അന്വേഷണ പരിധിയില്‍ ഉണ്ടാകണമെന്ന സിപിഎം നേതാക്കളുടെ താത്പര്യം വ്യക്തമാണ്.
കൊലപാതകത്തില്‍ പങ്കില്ലെന്നും പ്രതികള്‍ക്ക് സിപിഎം പശ്ചാത്തലമുള്ളവരാണെന്നും ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.
സിപിഎമ്മിന്റെ ക്വട്ടേഷന്‍ സംഘമാണ് കൊലപാതകത്തിനു പിന്നിലെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് പറഞ്ഞു.
എന്നാല്‍ സന്ദീപിന്റെ കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ്, ബിജെപി സംഘമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു.
കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉന്നതതല അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ കുടുക്കിയത് പോലീസിനു നേട്ടമായി
തിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപ് കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ കുടുക്കാനായത് പോലീസിനു നേട്ടമായി.
ഡിവൈഎസ്പി ടി. രാജപ്പന് റാവുത്തറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അഞ്ച് പ്രതികളെയും കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച രാത്രി എട്ടിനാണ് സന്ദീപിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. സംഭവത്തേ തുടര്‍ന്ന് സ്ഥലത്തുനിന്നു മൂന്ന് ബൈക്കുകളിലായാണ് പ്രതികള്‍ രക്ഷപെട്ടത്.
പല വഴിക്കായി തിരിഞ്ഞ ഇവര്‍ മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ചെയ്തു. ജിഷ്ണുവും കൂട്ടാളികളുമാണ് കൊലപാതകത്തിനു പിന്നിലെന്ന് സംഭവസമയം തന്നെ വ്യക്തമായിരുന്നു. ജിഷ്ണുവിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് തുടര്‍ അന്വേഷണം നടന്നു.
ജിഷ്ണു, നന്ദു, പ്രമോദ് എന്നിവരെ ഇന്നലെ പുലര്‍ച്ചെ കായംകുളം കരുവാറ്റയില്‍ നിന്നും പിടികൂടി. ഫൈസലിനെ തിരുവല്ല കുറ്റപ്പുഴയില്‍ നിന്നും വിഷ്ണുകുമാറിനെ ഉച്ചകഴിഞ്ഞ് എടത്വായില്‍ നിന്നും പിടികൂടി.
റാന്നി ഡിവൈഎസ്പി മാത്യു ജോര്‍ജ്, സിഐമാരായ ജി. സന്തോഷ് കുമാര്‍, പുഷ്പകുമാര്‍, എസ്ഐമാരായ ബി. ആദര്‍ശ്, കെ.എന്‍. അനില്‍, നിഷാന്ത് പി. ചന്ദ്രന്, സിപിഒമാരായ വിഷ്ണുദേവ്, ജോസ്, കുമാര്‍ എന്നിവരടങ്ങിയ സംഘത്തെ രാത്രിയില്‍ തന്നെ കേസന്വേഷണച്ചുമതല ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനി നല്‍കിയിരുന്നു.
തിരുവല്ല ഡിവൈഎസ്പി ഓഫീസ് കേന്ദ്രീകരിച്ച് എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണസംഘത്തിനു വേണ്ട നിര്‍ദേശം നല്കി.
പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെ കുരുമുളക് സ്േ്രപ പ്രയോഗം നടത്തിയതായി പോലീസ് പറഞ്ഞു. എസ്ഐമാരായ കെ.എന്‍. അനിലിനും നിഷാന്ത് പി. ചന്ദ്രനും കണ്ണിന് പരിക്കേല്‍ക്കുകയുമുണ്ടായി.