കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലീം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിൽ ഇ.ടി. മുഹമ്മദ് ബഷീറും മത്സരിക്കും. നേരത്തേ, പൊന്നാനിയിൽനിന്ന് ഇ.ടി. മുഹമ്മദ് ബഷീറിനെ മലപ്പുറത്തേക്ക് മാറ്റണം എന്ന ആവശ്യം ഉയർന്നത് നേതൃത്വത്തിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.
പൊന്നാനിയിലെ മുസ്ലീംലീഗ് മണ്ഡലം കമ്മിറ്റി അംഗങ്ങൾ തന്നെയാണ് ഇത്തരം ആവശ്യം മുന്നോട്ട് വച്ചത്. പകരം പൊന്നാനിയിൽ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കണം എന്നാണ് ആവശ്യ ഉയർന്നത്.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിന് നിലവിലെ രണ്ടു സീറ്റുകൾ മാത്രമേ നൽകുകയുള്ളുവെന്നാണ് യുഡിഎഫ് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ലീഗിന് നൽകാമെന്ന ധാരണയിലാണ് ലീഗിന്റെ ആവശ്യം യുഡിഎഫ് തള്ളി.