കോഴിക്കോട്: മുസ് ലിം ലീഗിനെ വീണ്ടും ‘സ്നേഹക്കുരുക്കി’ലാക്കിയിരിക്കുകയാണ് സിപിഎം. കേരള ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് മുസ് ലിം ലീഗിന്റെ പി. അബ്ദുൽ ഹമീദ് എംഎൽഎയെ നാമനിർദേശം ചെയ്തതാണ് സിപിഎമ്മിന്റെ പുതിയ നീക്കം. സ്ഥാനം ഏറ്റെടുത്തതിനെതിരേ ലീഗിലും യുഡിഎഫിലും അസ്വാരസ്യം പുകയുകയാണ്.
എംഎല്‍എയെ യൂദാസിനോട് ഉപമിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ മലപ്പുറത്ത് വിവിധ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ലീഗിനെ സിപിഎം ക്ഷണിച്ചത് നേരത്തെ വിവാദമായിരുന്നു.
എൽഡിഎഫിലേക്കും ലീഗിനെ സിപിഎം ക്ഷണിച്ചിരുന്നു. ഇതു രണ്ടും ലീഗ് നേതൃത്വം തള്ളിയിരുന്നു. അതിനു പിന്നാലെയാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കേരള ബാങ്ക് ഡയറക്ടർ ബോർഡിൽ ലീഗ് പ്രതിനിധിയെ ഉൾപ്പെടുത്തിയത്. ബോർഡ് അംഗത്വം ലീഗ് സ്വീകരിക്കുകയും ചെയ്തു.
ഇത്രയുംകാലം കേരള ബാങ്ക് രൂപവത്കരണത്തെ ശക്തമായി എതിര്‍ത്തുകൊണ്ടിരുന്ന പാര്‍ട്ടിയുടെ ജില്ലാസെക്രട്ടറിയാണ് പി. അബ്ദുള്‍ഹമീദ് എംഎല്‍എ. അതേ ബാങ്കില്‍ ഡയറക്ടര്‍സ്ഥാനം സ്വീകരിച്ചതില്‍ ലീഗ് അണികളില്‍ കടുത്ത എതിര്‍പ്പാണുള്ളത്. കോണ്‍ഗ്രസും വിയോജിപ്പ് പ്രകടിപ്പിച്ചുകഴിഞ്ഞു.
ലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറിയായ പി. അബ്ദുൽ ഹമീദ്, പട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡന്റാണ്. കേരള ബാങ്കിൽ ആദ്യമായാണ് ഒരു യുഡിഎഫ് എംഎൽഎയെ ഡയറക്ടർ ബോർഡ് അംഗമാക്കുന്നത്. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനെതിരായ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
മലപ്പുറം ജില്ലാ ബാങ്ക് മുൻ പ്രസിഡന്റ് യു.എ. ലത്തീഫ് ആണ് സർക്കാർ നടപടിയെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. ലീഗ് പ്രതിനിധിയെ ഡയറക്ടർ ബോർഡിൽ കൊണ്ടു വരുന്നത് കേസിനെ ദുർബലപ്പെടുത്താനാണെന്നും ആരോപണമുണ്ട്. എല്ലാ ജില്ലാ ബാങ്കുകളെയും കേരള ബാങ്കില്‍ ലയിപ്പിക്കുക എന്ന ആശയമുയര്‍ന്ന കാലംമുതലേ യുഡിഎഫ് അതിനെ ശക്തമായി എതിര്‍ത്തിരുന്നു.