ഇരിട്ടി: ഇരിട്ടി ലീഗ് ഓഫീസ് ഓഫീസ് കെട്ടിടത്തിലുണ്ടായ ബോംബ് സ്ഫോടനം സംബന്ധിച്ച അന്വേഷണം ഊര്‍ജിതം. ലീഗ് ഉന്നത നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് ചോദ്യം ചെയ്തു. ലീഗ് ഓഫീസിലെ മിനിട്സ് ബുക്ക് ഉള്‍പെടെയുളള രേഖകളും പോലീസ് പരിശോധിച്ചു.
ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ സിഐ രാജീവന് വലിയവളപ്പിലാണ് കേസ് അന്വേഷിക്കുന്നത്. ബോംബ് സ്ഫോടനത്തില്‍ പങ്കില്ലെന്നും ലീഗ് ഓഫീസിലല്ല സ്ഫോടനം നടന്നതെന്നും സ്ഫോടനത്തിന് ശേഷം പോലീസ് ഗോവിണിപ്പടിയില് നിന്നും മറ്റുമായി കണ്ടെത്തിയ ബോംബുകളും ആയുധങ്ങളും മറ്റാരോ കൊണ്ടുവച്ചതാണെന്നുമാണ് ലീഗ് നേതാക്കളുടെ മൊഴി.
സമീപത്തെ കെട്ടിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിട്ടുണ്ട്. സംഭവം ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതില്‍ നാടിന് കടുത്ത ഉത്കണ്ഠയും ആശങ്കയുമുണ്ടെന്ന് സിപിഎം ഇരിട്ടി ഏരിയാ കമ്മിറ്റി പ്രസ്താവിച്ചു.
കള്ളക്കേസ് ചുമത്തുന്നു എന്ന മട്ടില്‍ ചില നേതാക്കള്‍ നടത്തുന്ന പ്രചാരണം ആടിനെ പട്ടിയാക്കലാണ്. ലീഗില്‍ മിതവാദികളും അക്രമത്തിന് നേതൃത്വം നല്കുന്ന ചില പുതുതലമുറ നേതാക്കളുമുണ്ട്. അക്രമകാരികളെ കണ്ടെത്തി തള്ളിപ്പറയുന്നതിന് പകരം അത്തരമൊരു സംഭവമേ നടന്നില്ലെന്നു പറയുന്ന ലീഗ് നേതാക്കള്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന അക്രമികളെ രക്ഷിക്കുകയാണ്. യ
ഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും ഏരിയാ സെക്രട്ടറി ബിനോയ് കുര്യന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.