സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ലേസർതോക്ക് ചൈനീസ് കന്പനി യാഥാർഥ്യമാക്കിയതായി റിപ്പോർട്ട്. ഷാൻക്സി പ്രവിശ്യയിലുള്ള ചൈനീസ് അക്കാഡമി ഓഫ് സയൻസിലെ ശാസ്ത്രജ്ഞരാണ് സെഡ്എകെ എസ്എം എന്ന ലേസർ തോക്ക് നിർമിച്ചിരിക്കുന്നത്. എകെ 47 തോക്കുകളുടെ മാതൃകയിലാണ് നിർമാണം.
വെടിയുണ്ടകൾക്കു പകരം നഗ്ന നേത്രങ്ങൾകൊണ്ട് കാണാനാവാത്ത ലേസർ രശ്മികളാണ് ഈ തോക്കിൽനിന്ന് പുറപ്പെടുക. വെടിയുതിർക്കുന്പോൾ ശബ്ദവുമുണ്ടാവില്ല.
ശരീരഭാഗം കരിഞ്ഞുതുടങ്ങുന്പോൾ മാത്രമായിരിക്കും വെടിയേറ്റ ആളുപോലുമറിയുക.അടുത്ത മാസം മുതൽ ചൈനയിലെ ഭീകരവിരുദ്ധ സേന ലേസർ തോക്കുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചുതുടങ്ങുമെന്നുമാണ് ചൈനീസ് മാധ്യമങ്ങളുടെ റിപ്പോർട്ട്.