സ്കൂളിൽ പഠിക്കുന്ന സമയത്തും അതുമല്ലങ്കിൽ കോളജിൽ വച്ചുമൊക്കെ കള്ളത്തരം പറഞ്ഞ് അവധി എടുക്കാറുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ ചിലരാകട്ടെ പഠനമെല്ലാം കഴിഞ്ഞ് ജോലിക്ക് പ്രവേശിച്ചപ്പോഴും അവിടെയും കള്ളത്തരം പറഞ്ഞ് ലീവ് എടുക്കാറുണ്ട്. പനിയാണ് സാർ, തല തീരെ പൊക്കാൻ വയ്യ എന്നു പറഞ്ഞ് രാവിലെ തന്നെ അവധി ചോദിച്ച് വാങ്ങും, എന്നിട്ട് കൂട്ടുകാരോടുമൊത്ത് ചില്ല് ചെയ്യാൻ പോകും. അങ്ങനെയുള്ള വ്യക്തിയാണോ നിങ്ങൾ? ഇത്തരക്കാരെ കണ്ടെത്താൻ ഡിക്ടടീവിനെ ഏർപ്പെടുത്തിയിരിക്കുകയാണ് ജർമ്മന്‍ കമ്പനികൾ.
പണ്ടൊക്കെ ലീവ് എടുക്കണമെങ്കിൽ കന്പനിയിൽ ലീവ് ലെറ്റർ കൊടുക്കണമായിരുന്നു. എന്നാൽ,
കോവിഡ് സമയം കഴിഞ്ഞതോടെ കന്പനിയിൽ നിന്ന് ലീവ് വേണമെങ്കിൽ രാവിലെ വിളിച്ച് പറഞ്ഞാലും മതിയെന്ന അവസ്ഥയിലേക്ക് എത്തി. അതിനാൽത്തന്നെ പലരും രാവിലെ ലീവ് പയുന്നത് പതിവാക്കി.
ജീവനക്കാരില്‍ പലരും ഈ പഴുതുപയോഗിച്ച് നിരന്തരം അവധിയെടുക്കാൻ തുടങ്ങി. ഇതോടെയാണ് ജീവനക്കാരുടെ രോഗവധി സത്യമാണോ എന്നറിയാന്‍ സ്വകാര്യ ഡിറ്റക്റ്റീവുകളെ നിയമിക്കാന്‍ ജർമ്മന്‍ കമ്പനികളെ പ്രേരിപ്പിച്ചത്.
കള്ളത്തരം പറഞ്ഞ് രോഗാവധി എടുത്ത് മുങ്ങുന്ന നിരവധി ജീവനക്കാരുണ്ട്, എങ്കിലും ഇവരെ പിരിച്ച് വിടാന്‍ ജർമ്മന്‍ തൊഴിൽ നിയമങ്ങള്‍ സമ്മതിക്കില്ല. പകരം അവധി ഒഴിവാക്കുകയോ, ശമ്പളം നിഷേധിക്കുകയോ ചെയ്യാമെന്ന് മാത്രം.