ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കാത്ത കാലമാണിത്. എന്തിനും ഏതിനും ഇന്‍ര്‍നെറ്റ് വേണമെന്നായിരിക്കുന്നു. ഇന്‍ര്‍നെറ്റ് ലഭ്യമല്ലാത്തൊരു കാലത്ത് എങ്ങനെയാണ് ആളുകള്‍ ജീവിച്ചുകൊണ്ടിരുന്നത് എന്നതിനെക്കുറിച്ച് ഈ തലമുറയില്‍ ജീവിക്കുന്നവര്‍ക്ക് ഊഹിക്കാന്‍ പോലും സാധിക്കില്ല. മനുഷ്യ ജീവിതത്തില്‍ അത്രമേല്‍ സ്വാധീനം ചെലുത്താന്‍ ഇന്റര്‍നെറ്റിനായി എന്നതാണ് സത്യം. എന്നാല്‍ ഇന്‍ര്‍നെറ്റ് ഇത്രമേല്‍ ആവശ്യമായിരിക്കെ ഇത് ലഭ്യമല്ലാത്ത ഒരു കൂട്ടം ജനതയുണ്ടെന്നതാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്.
ലെബനീസ് ടൗണായ അര്‍സലിലാണ് രണ്ട് വര്‍ഷമായി മൊബൈല്‍ ഇന്റര്‍നെറ്റ് സൗകര്യമല്ലാത്തത്. സുരക്ഷാകാരണങ്ങള്‍ കണക്കിലെടുത്താണ് ഗവണ്മെന്റ് മൊബൈല്‍ ഇന്റര്‍നെറ്റ് കട്ട് ചെയ്തത്. എന്നാല്‍, സാമ്പത്തിക നഷ്ടങ്ങളടക്കം കനത്ത നഷ്ടങ്ങളാണ് രണ്ടുവര്‍ഷത്തെ ഇന്റര്‍നെറ്റ് നിരോധനം ഈ ടൗണിന് നല്‍കിയത്. അല്‍ ഖ്വെയ്ദയുമായി ബന്ധമുള്ള സംഘടനയായ അല്‍ നുസ്രയും ഇറാഖിലെയും സിറിയയിലെയും ഐഎസും അര്‍സാല്‍ റെയ്ഡ് ചെയ്തിരുന്നു. 27 ലെബനീസ് സൈനികരെ തട്ടിക്കൊണ്ടുപോയി. ഈ റെയ്ഡിനുശേഷമാണ് നാട്ടില്‍ നിന്ന് ഇന്‍ര്‍നെറ്റ് കണക്ഷന്‍ റദ്ദാക്കിയത്. അതിര്‍ത്തിദേശമായ അര്‍സാലിലെ 160,000 അന്തേവാസികളാണ് ഈ നിരോധനം മൂലം ബുദ്ധിമുട്ടുന്നത്. ലെബനീസ് പൗരന്മാരും സിറിയന്‍ അഭയാര്‍ത്ഥികളുമാണ് ഇവിടെ കഴിയുന്നത്.
ശക്തമായ സുരക്ഷാസംവിധാനങ്ങളും ഇന്റര്‍നെറ്റ് നിരോധനവും കാരണം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുകിടക്കുകയാണ് ഈ പ്രദേശം. അടിയന്തര ഘട്ടങ്ങളില്‍ അത്യാവശ്യമായ സൗകര്യങ്ങള്‍ തേടാനും ഇവര്‍ക്ക് വഴിയില്ലാതായിരിക്കുകയാണ്. ഭരണകൂടം വിചാരിക്കാതെ ഇവര്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകില്ല. പ്രതിഷേധമറിയിക്കാന്‍ ജനങ്ങള്‍ നെറ്റ്വര്‍ക്ക് സേവന ദാതാക്കളായ ആല്‍ഫ, ടച്ച് എന്നീ കമ്പനികളെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇന്റര്‍നെറ്റ് സേവനദാതാക്കളല്ല നിയന്ത്രണത്തിനു മേല്‍ അന്തിമ തീരുമാനമെടുക്കുന്നത്. തീവ്രവാദ ഗ്രൂപ്പുകള്‍ തമ്മില്‍ ആശയവിനിമയം നടത്തുന്നത് തടയാനാണ് അര്‍സാലില്‍ ഇന്റര്‍നെറ്റ് നിരോധിച്ചത്. ലോകത്തിന്റെ പലഭാഗത്തും ഇത്തരം ഭീകരപ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഇന്‍ര്‍നെറ്റ് സൗകര്യം വിച്ഛേദിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥികള്‍ മറ്റു ടൗണുകളിലേക്ക് പോകുകയാണ് ിപ്പോള്‍ ചെയ്യുന്നത്. ഭരണഘടനയുടെ ലംഘനമാണ് ഇപ്പോള്‍ ഇവിടെ നടക്കുന്നതെന്നാണ് ബന്ധപ്പെട്ടവര്‍ ആരോപിക്കുന്നത്.