തിരുവനന്തപുരം: എൽഇഡി വിളക്കുകൾ കണ്ണുകൾക്ക് ദോഷമുണ്ടാക്കുന്നു എന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സർക്കാരിന്റെ വിശദീകരണം തേടി. തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറി ഒരു മാസത്തിനകം വിശദീകരണം ഫയൽ ചെയ്യണമെന്ന് കമ്മീഷൻ ആക്ടിംഗ് അധ്യക്ഷൻ പി. മോഹനദാസ് ആവശ്യപ്പെട്ടു.
റോഡരികിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും സ്ഥാപിച്ചിരിക്കുന്ന എൽഇഡി വിളക്കുകൾ കണ്ണുകൾക്ക് ദോഷമുണ്ടാക്കുന്നെന്നാണ് പരാതി. വഴിവിളക്കുകൾക്കൊപ്പം കടകൾക്ക് മുന്പിൽ സ്ഥാപിച്ചിരിക്കുന്ന എൽഇഡി ബോർഡുകളും കണ്ണുകൾക്ക് ഹാനികരമാണെന്ന് മനുഷ്യാവകാശ പ്രവർത്തകനായ പി.കെ രാജു സമർപ്പിച്ച പരാതിയിൽ പറയുന്നു.