ഒരു മധുരക്കിനാവിൻ ലഹരിയിലെന്ന പാട്ട് കേട്ടാൽ താളം പിടിക്കാത്ത മലയാളികൾ ചുരുക്കമായിരിക്കും. എന്നാൽ വിവാഹ വീട്ടിലെ ആഘോഷത്തിൽ ഈ പാട്ടിന് ചുവടു വയ്ക്കുന്ന മുത്തശിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.
പ്രായം വെറും സംഖ്യ മാത്രമാണെന്നാണ് ഈ വീഡിയോ കണ്ടവർ ഒന്നടങ്കം കമന്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ നൃത്തം ചെയ്യുന്ന മുത്തശിയുടെ അസാധ്യ എനർജിയും എടുത്ത് പറയേണ്ടതാണ്.
ബന്ധുവിന്റെ വിവാഹം കൂടാനായി പട്ടാമ്പിയിൽ എത്തിയപ്പോഴാണ് എറണാകുളം പള്ളിക്കര സ്വദേശിയായ ലീലാമ്മ ജോൺ കുട്ടികൾക്കൊപ്പം നൃത്തം ചെയ്ത് ശ്രദ്ധ നേടിയത്.
ലീലാമ്മയുടെ നൃത്തം കണ്ട ബന്ധുക്കൾ എല്ലാവരും അവരെ അഭിന്ദിച്ചു. സോഷ്യൽ മീഡിയയിൽ മകൻ സന്തോഷ് ആണ് ലീലാമ്മയുടെ നൃത്തം പങ്കുവച്ചത്. വീഡിയോ ഉടൻ തന്നെ വൈറലാവുകയും ചെയ്തു. എന്നാൽ സംഭവിച്ചതെല്ലാം അവിശ്വസനീയമായി തോന്നുന്നുവെന്നാണ് ലീലാമ്മ പറഞ്ഞത്.