കൊച്ചി: പനമ്പിള്ളി നഗര്‍ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പു കേസില്‍ മൂന്നാം പ്രതി രവി പൂജാരി റിമാന്‍ഡിലായതിനു പിന്നാലെ പാര്‍ലര്‍ ഉടമ നടി ലീന മരിയ പോളിനെതിരേ കേസിലെ അഞ്ചാം പ്രതി നിസാം സലീം.
ലീനയെ ഇനി വിടില്ലെന്നും എവിടെപോയി ഒളിച്ചാലും ട്രാക്ക് ചെയ്യുമെന്നുമാണു സന്ദേശത്തില്‍ പറയുന്നത്. വിദേശത്ത് ഒളിവില്‍ കഴിയുന്ന പ്രതി കൊച്ചിയിലെ മാധ്യമ പ്രവര്‍ത്തകനാണു രണ്ട് ശബ്ദസന്ദേശങ്ങളായി വാട്സാപ്പില്‍ ഭീഷണിസന്ദേശം അയച്ചു നല്‍കിയത്.
അതേസമയം, ശബ്ദസന്ദേശങ്ങള്‍ വെടിവയ്പ് കേസ് അന്വേഷിക്കുന്ന തീവ്രവാദ വിരുദ്ധ സ്ക്വാഡ് ശേഖരിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിസാം സലീം പബ്ലിസിറ്റിക്കു വേണ്ടിയാണ് ശബ്ദ സന്ദേശം അയച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ലീന മരിയ പോള്‍ ബ്യൂട്ടിപാര്‍ലര്‍ വെടിയ്വയ്പ് കേസിലെ പ്രതിയല്ല, പരാതിക്കാരി മാത്രമാണ്.
ഇതിനാല്‍ ഇവരെ വിളിച്ചുവരുത്തി ചോദ്യംചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് എടിഎസ്.
ലീന തരാനുള്ളത് 25 കോടി രൂപയാണ്. ലീന മരിയ പോളും ഭര്‍ത്താവ് സുകേഷും ചേര്‍ന്ന് നിലവില്‍ 1500 കോടി രൂപ പറ്റിച്ചിട്ടുണ്ട്. സുകേഷ് തിഹാര്‍ ജയിലില്‍ കിടക്കുന്നുണ്ട്.
ലീനയെ സിബിഐ അന്വേഷിക്കുന്നുണ്ട്. എന്നിട്ടും ലീനയെ കേരളത്തില്‍ കൊണ്ടുവന്ന് തെളിവെടുക്കാതെ വീഡിയോ കോളാണോ ചെയ്യുന്നത്- നിസാം ശബ്ദസന്ദേശത്തില്‍ ചോദിക്കുന്നു.