കൊച്ചി: കൊച്ചിയിൽ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിനുനേരേ വെടിയുതിർത്ത കേസിൽ ക്വട്ടേഷൻ നൽകിയയാൾ ഒളിവിലെന്നു ക്രൈംബ്രാഞ്ച്. അധോലോക കുറ്റവാളി രവി പൂജാരിയുടെ കാസർഗോഡ് സംഘമാണു ക്വട്ടേഷൻ നൽകിയതെങ്കിലും ഇവരിൽ പ്രധാനിയായ ക്വട്ടേഷൻ നൽകിയയാൾ കാസർഗോഡ് സ്വദേശിയല്ലെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നു.
ഇയാളെ സംബന്ധിച്ച വിശദമായ വിവരങ്ങൾ അധികൃതർ ശേഖരിച്ചുവരികയാണ്. കൃത്യത്തിനുശേഷം ഇയാൾ വിദേശത്തേക്കു കടന്നതായ സൂചനകളും പുറത്തുവരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാത്രി ക്രൈംബ്രാഞ്ചിന്റെ പിടിയിലായ പ്രതികളിൽനിന്നാണു കൂടുതൽ വിവരങ്ങൾ ലഭിച്ചത്. അതിനിടെ പ്രതികൾക്കു സഹായം ഒരുക്കിക്കൊടുത്ത അൾത്താഫ് എന്ന പ്രതിയെകൂടി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.
എറണാകുളം ജില്ലക്കാരനായ ഇയാൾ കാസർഗോഡ് സംഘവുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ്. വെള്ളിയാഴ്ച രാത്രിയോടെ പിടിയിലായ പ്രതിയെ ഇന്നലെ കോടതിയിൽ ഹാജരാക്കി. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം മൂന്നായി. ബ്യൂട്ടി പാർലറിനുനേരേ വെടിവച്ച ആലുവ എൻഎഡി കോന്പാറ ഭാഗത്തു വെളുംകോടൻ ബിലാൽ (25), കൊച്ചു കടവന്ത്ര കസ്തൂർബാനഗർ പുത്തൻചിറയിൽ വിപിൻ വർഗീസ് (30) എന്നിവർക്കു തോക്കുകളും സഞ്ചരിക്കാനുള്ള ബൈക്കും എത്തിച്ചുനൽകിയത് അൾത്താഫ് ആണെന്നാണു സൂചന.
തോക്ക് നൽകിയത് പൂജാരിയുടെ സംഘം
കൃത്യത്തിലും തുടർന്നും പ്രതികളെ കൂടുതൽപേർ സഹായിച്ചെന്നതടക്കമുള്ള സംശയങ്ങൾ ദുരീകരിക്കുന്നതിന്റെ ഭാഗമായി പോലീസ് കസ്റ്റഡിയിൽ ലഭിച്ച ബിലാലിനെയും വിപിനെയും അധികൃതർ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ഡിസംബർ 15നാണ് ബൈക്കിലെത്തിയ രണ്ടുപേർ ബ്യൂട്ടിപാർലറിനുനേരേ വെടിയുതിർത്തത്. മാരത്തണ് അന്വേഷണങ്ങൾക്കുശേഷമാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കുടുക്കിയത്.
കൊച്ചി: കൊച്ചിയിൽ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിനുനേരെ വെടിയുതിർത്ത ബിലാലിനും വിപിൻ വർഗീസിനും തോക്ക് നൽകിയത് രവി പൂജാരിയുടെ സംഘം. കൃത്യത്തിന് മുൻപ് ഇവർ തോക്ക് ഉപയോഗിച്ച് പരിശീലനം നടത്തുകയും ചെയ്തു. എൻഎഡി ഭാഗത്ത് കാടിനകത്ത് അമേരിക്ക എന്ന പേരിലറിയപ്പെടുന്ന ഒളിസങ്കേതത്തിൽവച്ചാണ് ഇവർ പരിശീലനം നടത്തിയത്. ഏഴ് തവണ ഇരുവരും വെടിയുതിർത്ത് പരിശീലനം നടത്തിയത്.
അതേസമയം കേസിൽ ക്വട്ടേഷൻ നൽകിയയാൾ ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന സൂചന. അധോലോക കുറ്റവാളി രവി പൂജാരിയുടെ കാസർഗോഡ് സംഘമാണു ക്വട്ടേഷൻ നൽകിയതെങ്കിലും ഇവരിൽ പ്രധാനിയായ ക്വട്ടേഷൻ നൽകിയയാൾ കാസർഗോഡ് സ്വദേശിയല്ലെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നു.
കഴിഞ്ഞ ഡിസംബർ 15നാണ് ബൈക്കിലെത്തിയ രണ്ടുപേർ ബ്യൂട്ടിപാർലറിനുനേരേ വെടിയുതിർത്തത്.