കാല്‍മുട്ടുകളില്‍ വേദനയും നീര്‍ക്കെട്ടും കാരണം കാലുകള്‍ മടക്കാനും നിവര്‍ത്താനും കൂടി പ്രയാസം അനുഭവിക്കുന്നവര്‍ ഒരുപാട് പേരാണ് നമുക്കിടയിലുള്ളത്. കാല്‍മുട്ടുകള്‍ നിവര്‍ത്താനും മടക്കാനും കഴിയണം. ശരീരഭാരം താങ്ങുന്ന പ്രധാന സന്ധികളില്‍ ഒന്നാണ് കാല്‍മുട്ടുകള്‍. കാല്‍മുട്ടുകള്‍/മടക്കാനും നിവര്‍ത്താനും കഴിയാതെവരുന്നത് കാല്‍മുട്ടുകളില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചതിന്റെ തെളിവാണ്.
മറ്റ് ആരോഗ്യപ്രശ്നങ്ങൾ
കാല്‍മുട്ടുകളില്‍ ചലനം പ്രയാസമാകുമ്പോള്‍ കാര്യങ്ങളെല്ലാം തകിടംമറിയും. മുമ്പ് ചെയ്തിരുന്നതു പോലെ നടക്കാനോ ജോലികള്‍ ചെയ്യാനോ കഴിയാത്ത അവസ്ഥയാകും. അതിന്റെ ഭാഗമായി ഒരുപാട് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ പിന്നീട് ഉണ്ടാവുകയും ചെയ്യും. ഇങ്ങനെ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രധാന പ്രശ്നങ്ങള്‍ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്ട്രോള്‍ നിലഎന്നിവയാണ്.”
ജീവിതശൈലിയിൽ മാറ്റങ്ങൾ
മുന്‍കാലങ്ങളില്‍ ഇത് ഇന്നത്തെ പോലെ വ്യാപകമായി കണ്ടിരുന്നില്ല. അക്കാലങ്ങളില്‍ ഇത് കായിക താരങ്ങളിലാണ് കൂടുതല്‍ കാണാന്‍ കഴിഞ്ഞിരുന്നത്. ജീവിതശൈലിയില്‍ ഉണ്ടായിട്ടുള്ള നല്ലതല്ലാത്ത മാറ്റങ്ങള്‍ മുട്ടുവേദന വ്യാപകമായി കണ്ടുവരുന്നതിന് ഒരു പ്രധാന കാരണമാണ്.
ശരീരഭാരം താങ്ങുന്ന സന്ധികൾ
ജീവിതത്തില്‍ കൂടുതല്‍ സമയങ്ങളിലും,ഉറങ്ങുമ്പോള്‍ പോലും നാം കാലുകള്‍ മടക്കുകയും നിവര്‍ത്തുകയും ചെയ്യാറുണ്ട്. ശരീരത്തിന്റെ ഭാരം താങ്ങുന്ന പ്രധാന സന്ധികളാണ് കാല്‍മുട്ടുകള്‍. അതുകൊണ്ട്, കാല്‍മുട്ടുകളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ജീവിതത്തില്‍ പല പ്രശ്നങ്ങളും ഉണ്ടാകുന്നതാണ്.
പ്രായം കൂടുന്പോൾ…
പ്രായം കൂടുന്നതിന്റെ ഭാഗമായി കുറേ പേരില്‍ മുട്ടുവേദന ഉണ്ടാകാറുണ്ട്. പ്രായം കൂടുമ്പോള്‍ സന്ധികളിലെ ധര്‍മ്മങ്ങള്‍ ക്ഷയിക്കുന്നതു കൊണ്ടാണ് പ്രായം കൂടിയവരില്‍ കാല്‍മുട്ടുകളില്‍ വേദനയും നീര്‍ക്കെട്ടും ഉണ്ടാകുന്നത്.
ചെറുപ്പക്കാരിലും…
എന്നാല്‍, നിലവിലുള്ള ചിത്രം അങ്ങനെയല്ല. മധ്യവയസ്കരിലും ചെറുപ്പക്കാരിലുംകൂടി കാല്‍മുട്ടുകളില്‍ നീരും വേദനയും ഉള്ളവരെ ധാരാളമായി കണ്ടുവരുന്നു. പൊണ്ണത്തടിയുള്ള കുട്ടികള്‍ കാല്‍മുട്ടുകളില്‍ വേദനയുമായി ആശുപത്രിയില്‍ പോകുന്നതുവരെ ആയിരിക്കുന്നു മുട്ടുവേദനയുടെ പുതിയ കാഴ്ച.
(തുടരും)
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ – 9846073393