- തലയണ പ്രായോഗികമല്ല
കാല് മരവിപ്പ്/കാല്‍തരിപ്പ് എന്ന അവസ്ഥ അനുഭവിക്കുന്നവർ രാത്രികാലങ്ങളില്‍ കാല് പൊക്കിവച്ച് കിടക്കേണ്ടതാണ്. ഇതിനായി കാലിന്റെ ഭാഗത്ത് തലയണ വയ്ക്കുന്നത് പ്രായോഗികമല്ല. ഉറക്കത്തില്‍ തിരിയുകയും ചരിയുകയുമൊക്കെ ചെയ്യുമ്പോള്‍ തലയണ അസൗകര്യം ആയിരിക്കും. അതിനായി കട്ടിലിന്റെ കാല് തടി കഷ്ണമോ മറ്റോ ഉപയോഗിച്ച്
ഉയര്‍ത്തി വയ്ക്കുന്നതാണ് ഉചിതം.
- വ്യായാമം എങ്ങനെ?
ഇതുകൂടാതെ കാലിന് ശരിയായ വ്യായാമവും നല്‍കണം. ‘Buerger’s Exercise’ ആണ് ചെയ്യേണ്ടത്. ഇതിനായി രണ്ടോ മൂന്നോ തലയണ ഉപയോഗിച്ച് കാല് ഹൃദയത്തിന്റെ ലെവലിൽ നിന്ന് ഉയര്‍ത്തി വച്ച് 5 മിനിറ്റ് കിടക്കുമ്പോള്‍ കാലിലെ രക്തയോട്ടം അനുസരിച്ച് കാല് വിളറി വെളുത്ത അവസ്ഥയില്‍ എത്തുന്നു.
അതിനുശേഷം അവിടെത്തന്നെ കാലു തൂക്കിയിട്ട് രണ്ടോ മൂന്നോ മിനിറ്റ് ഇരിക്കണം. ഈ സമയത്ത് കാല്പാദം താഴേക്കും മുകളിലേക്കും അനക്കി കൊടുക്കണം. അതിനുശേഷം തിരികെ കട്ടിലില്‍ തലയണ വയ്ക്കാതെ നിവര്‍ന്ന് മൂന്നു മിനിറ്റ് കിടക്കുക. ആ സമയത്തും കാല്പാദം അനക്കുകയാണെങ്കില് ആശ്വാസകരമായി തോന്നും. ഇത്തരം ചെറിയ വ്യായാമങ്ങളിലൂടെ കാല് പെരുപ്പ് ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും.
- ധാരാളം വെള്ളം കുടിക്കണം
കാല് പെരുപ്പ് സംബന്ധമായ ബുദ്ധിമുട്ടുള്ളവര്‍ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. രാത്രി വെള്ളം കുടിക്കുന്നത് കുറച്ചിട്ട് പകല്‍സമയം ധാരാളം വെള്ളം കുടിക്കണം. ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാകാതെ ശ്രദ്ധിക്കണം
- മഗ്നീഷ്യത്തിന്റെ അളവ് കുറഞ്ഞാൽ
ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നതും ഈ അവസ്ഥയ്ക്ക് കാരണമാകുന്നു. അതുകൊണ്ട് ഇലക്കറികള്‍, മഗ്നീഷ്യത്തിന്റെ അളവ് കൂടുതലുള്ള മത്തി പോലുള്ള മീനുകൾ, നട്സ് എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.
ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാല്‍ കാല്പെരുപ്പ് ഒരു പരിധിവരെ നിയന്ത്രിച്ച് ആയാസമില്ലാത്ത ജീവിതം മുന്നോട്ടു കൊണ്ടുപോകാം.
- വിവരങ്ങൾ:
എം. അജയ് ലാൽ, ചീഫ് ഫിസിയോതെറാപ്പിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം