കൈമുഴം കൊണ്ട് അളന്ന് മുല്ലപ്പൂവ് വില്പന നടത്തിയ ആറ് കച്ചവടക്കാര്ക്കെതിരെ കൊച്ചിയില് ലീഗല് മെട്രോളജി വകുപ്പ് കേസെടുത്തു.
പലരുടെയും കൈ നീളം വ്യത്യാസമുള്ളതിനാല് അളവ് തുല്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. കച്ചവടക്കാരില് നിന്ന് 2000 രൂപ വീതം പിഴ ഈടാക്കി.
മുദ്രവയ്ക്കാത്ത ത്രാസുകളുപയോഗിച്ച് പൂവ് വിറ്റവരുടെ പേരിലും നടപടി സ്വീകരിച്ചു. മുല്ലപ്പൂവ് വില്ക്കുന്നത് നിശ്ചിത നീളമുള്ള സ്കെയിലില് അളന്നോ ത്രാസില് തൂക്കിയോ ആയിരിക്കണമെന്നാണ് നിയമം.
ഓണക്കാലത്ത് റോഡരികിലെ പൂക്കച്ചവട കേന്ദ്രങ്ങളില് ലീഗല് മെട്രോളജി അപൂര്വമായേ പരിശോധന നടത്താറുള്ളൂ.
ഇതുമുതലാക്കി പല കച്ചവടക്കാരും അളവുതൂക്കത്തില് തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് പരിശോധനയിലൂടെ വ്യക്തമായതെന്ന് ഉദ്യോഗസ്ഥര് പറഞ്ഞു.
മൂല്ലപ്പൂമാല സെന്റീമീറ്റര്, മീറ്റര് എന്നിവയിലാണ് അളക്കേണ്ടത്. പൂവാണെങ്കില് ഗ്രാമിലും കിലോഗ്രാമിലും അളക്കാം. എന്നാല് പതിവായി മുഴം അളവിലാണ് മുല്ലപ്പൂ വില്ക്കുന്നത്.
കൈമുട്ട് മുതല് വിരലിന്റെ അറ്റം വരെയാണ് ഒരു മുഴം. ആളുകളുടെ കൈയ്ക്ക് അനുസരിച്ച് പൂമാലയുടെ വലിപ്പവും മാറും. അതിനാല് സ്കെയില് ഉപയോഗിച്ച് അളക്കണമെന്നാണ് അധികൃതര് നിര്ദേശിക്കുന്നത്.
ഇന്ത്യയില് മുല്ലപ്പൂ വില്പ്പനയില് തമിഴ്നാടാണ് ഒന്നാം സ്ഥാനത്ത്. 50ല് അധികം ഇനത്തില് മുല്ലപ്പൂ ലഭ്യമാണെങ്കിലും മൂന്നിനം മാത്രമാണ് വാണിജ്യാടിസ്ഥാനത്തില് ഉപയോഗിക്കുന്നത്.
മധുര മല്ലി അല്ലെങ്കില് ഗുണ്ടുമല്ലി, ജാതിമല്ലി അല്ലെങ്കില് പിച്ചി, മുല്ല എന്നീ ഇനങ്ങളാണ് വിപണിയില് വില്ക്കുന്നത്.
അത്തം കഴിഞ്ഞതോടെ പ്രാദേശിക വിപണികളില് മുല്ലപ്പൂവിന് ആവശ്യക്കാരേറെയാണ്. ഓഫീസുകളിലും മറ്റും ഓണാഘോഷങ്ങള് തുടങ്ങിയതോടെ പൂക്കളുടെ ഡിമാന്ഡ് കുത്തനെ ഉയര്ന്നിരിക്കുകയാണ്.