പാരീസ്: നിക്കരാഗ്വയിലേക്ക് പോകുകയായിരുന്ന 303 ഇന്ത്യക്കാർ കയറിയ വിമാനം ഫ്രാൻസിൽ തടഞ്ഞുവച്ചു.
യാത്രക്കാർ മനുഷ്യക്കടത്തിന്റെ ഭാഗമാണെന്ന സൂചനയെത്തുടർന്നാണു വിമാനം തടഞ്ഞുവച്ചിരിക്കുന്നതെന്ന് വാർത്താ ഏജൻസിയായ എഎഫ്ബി റിപ്പോർട്ട് ചെയ്തു.
വടക്കുകിഴക്കൻ ഫ്രാൻസിലെ ചാലൊൻസ് വാട്രി വിമാനത്താവളത്തിൽ സാങ്കേതിക തകരാറിനെത്തുടർന്ന് ലാൻഡ് ചെയ്തപ്പോഴാണു രഹസ്യവിവരത്തെത്തുടർന്നു ഫ്രഞ്ച് അധികൃതർ വിമാനം തടഞ്ഞുവച്ചത്.
കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ജുനാൽകൊ യൂണിറ്റ് അന്വേഷണം ഏറ്റെടുത്തതായും യാത്രക്കാരുടെ രേഖകൾ പരിശോധിച്ചുവരികയാണെന്നും റിപ്പോർട്ടിലുണ്ട്.
ദുബായിൽനിന്നു പുറപ്പെട്ട റുമേനിയൻ വിമാനക്കന്പനിയായ ലെജെൻഡ് എയർലൈൻസിന്റെ എ340 വിമാനമാണു തടഞ്ഞത്.
മധ്യ അമേരിക്കയിലെത്തി അവിടെനിന്ന് യുഎസിലേക്കോ കാനഡയിലേക്കോ പോകുകയെന്നതാണ് യാത്രക്കാരുടെ ലക്ഷ്യമെന്ന് സൂചനയുണ്ട്.