അന്തരീക്ഷവുമായി ബന്ധപ്പെട്ടുള്ള ജീവിതം എങ്ങനെയാണെന്നത്് കാലുകളിൽ ചുട്ടുനീറ്റൽ ഉണ്ടാകുന്നതിൽ ശ്രദ്ധിക്കേണ്ട ഒരു ഘടകമാണ്. ഒരുപാടുനേരം തുടർച്ചയായി വെയിൽ കൊള്ളുന്നത് പ്രശ്നമാണ്. അതുകൊണ്ട് കൂടുതൽ സമയം വെയിലത്ത് ചെലവഴിക്കുന്നവരും കൂടുതൽ സമയം തണുപ്പുള്ള അന്തരീക്ഷത്തിൽ കഴിയുന്നവരും ഡോക്ടർ നിർദ്ദേശിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കേണ്ടതാണ്.
അമിത മദ്യപാനം
നീണ്ട കാലം അനുഭവിക്കുന്ന മാനസിക സംഘർഷം, അമിത മദ്യപാനം, പോഷകാഹാരക്കുറവ്, ഈയം, രസം, ആർസെനിക് എന്നിവ കൈകാര്യം ചെയ്യുന്നത് എന്നിവയും കാലിൽ ചുട്ടുനീറ്റൽ അനുഭവപ്പെടുന്നതിന് വ്യക്തമായ കാരണങ്ങളാണെന്നു പറയാം.
പ്രമേഹബാധിതരിൽ
പ്രമേഹം ബാധിക്കുന്നവരിൽ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുടെ ഭാഗമായി കാലുകളിൽ ചുട്ടുനീറ്റൽ അനുഭവപ്പെടുന്നതാണ്.
പ്രമേഹ ബാധിതരിൽ കാലുകളിൽ ഉണ്ടാകുന്ന ചുട്ടുനീറ്റൽ ശരിയായ രീതിയിൽ ചികിത്സ ചെയ്യാതിരിക്കുന്നവരിൽ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും.അതിന്റെ ഫലമായിട്ടായിരിക്കും പലരുടെയും കാലുകളിൽ വ്രണങ്ങൾ ഉണ്ടാകുന്നതും ആ വ്രണങ്ങൾ ഉണങ്ങാതിരിക്കുന്നതും ചിലപ്പോൾ ചിലരിൽ ആ ഭാഗം മുറിച്ച് കളയേണ്ടി വരുന്നതുമൊക്കെ.
നേരത്തേ ചികിത്സ
കാലുകളിൽ ചുട്ടുനീറ്റൽ അനുഭവപ്പെടുന്നവർ കഴിയുന്നത്ര നേരത്തേ ശരിയായ രീതിയിലുള്ള ചികിത്സ ആരംഭിക്കുകയാണു ചെയ്യേണ്ടത്. ചുട്ടുനീറ്റൽ എന്ന അസ്വസ്ഥതയിൽ നിന്നു മോചനം നേടുന്നതിനും ഭാവിയിൽ സങ്കീർണതകൾ ഉണ്ടാകാതിരിക്കുവാനും അത് സഹായിക്കും.
* പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ കൂടുതലായി ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
* കൂടുതൽ സമയം നിന്ന് ജോലി ചെയ്യുന്നവർ ഇടയ്ക്ക് കുറച്ച് നടക്കുകയോ കാലുകൾക്ക് മാറി മാറി വിശ്രമം കൊടുക്കുകയോ വേണം.
* ഇഞ്ചി തൊലി കളഞ്ഞ് കഴുകി ചതച്ചിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിവെള്ളമായി ഉപയോഗിച്ചു നോക്കാവുന്നതാണ്.
* വെളുത്തുള്ളി പത്തോ ഇരുപതോ അല്ലി തൊലി കളഞ്ഞ് വേവിച്ച് ഏതെങ്കിലും ഒരു നേരത്തെ ആഹാരത്തോടൊപ്പം കഴിച്ചു നോക്കാവുന്നതാണ്.
* ഒരു കപ്പ് ചൂടുവെള്ളത്തിൽ മൂന്നോ നാലോ തുള്ളി യൂക്കാലിപ്റ്റസ് തൈലം ചേർത്ത് അതിൽ തോർത്ത് മുക്കി അൽപം പിഴിഞ്ഞ് ശരീരം മുഴുവൻ മൃദുവായി തടവുക. പിന്നെ ഒരു ഉണങ്ങിയ തോർത്ത് കൊണ്ട് ശരീരം മുഴുവനും നനവ് തുടച്ചുകളഞ്ഞശേഷം
അര ഗ്ളാസ് ചൂടുവെള്ളം കുടിക്കുക.
* മരുന്നുകൾ കഴിക്കുന്നത് ഡോക്ടറെ നേരിട്ടുകണ്ട് അദ്ദേഹം നിർദേശിക്കുന്ന രീതിയിൽ മാത്രം ആയിരിക്കണം.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ – 9846073393