അഞ്ചൽ: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭർത്താവ് വിഷം കഴിച്ചുമരിച്ചനിലയിൽ കാണപ്പെട്ടു. അഞ്ചൽ തടിക്കാട് അമൃതാലയത്തിൽ ജയൻ (41) ആണ് ഭാര്യ ലേഖയെ (39) വെട്ടിക്കൊലപ്പെടുത്തിയശേഷം വിഷം കഴിച്ചുമരിച്ചത്. ലേഖയുടെ മൃതദേഹം നിലത്ത് തുണിയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്നനിലയിലും ജയന്റെ മൃതദേഹം കട്ടിലിലുമാണ് കാണപ്പെട്ടത്.
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ജയൻ വിഷം കഴിച്ചുമരിച്ചതായാണ് പോലീസ് പറയുന്നത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ലേഖയുടെ മുഖത്തും തലയിലും വെട്ടേറ്റനിലയിലാണ്. ലേഖയുടെ രണ്ടാം വിവാഹമായിരുന്നു. ഇവർക്ക് മക്കളില്ല.
സംശയരോഗത്തിന് അടിമയായിരുന്നു ജയനെന്നാണ് പരിസരവാസികളിൽനിന്ന് പോലീസിന് ലഭിച്ച വിവരം. അഞ്ചൽ സിഐ സിഎൽ സുധീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.