നാട്ടുകാർ കൂടെ നിന്നു; ലേഖമോൾ വീണ്ടും മെംബർ; ഒരേ വാർഡിൽ തു​ട​ർ​ച്ച​യാ​യി നാ​ലാം ജ​യം; ലേ​ഖ​മോ​ൾ​ക്കി​ത് നാ​ടി​ന്‍റെ വി​ജ​യം


അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഒ​രേ വാ​ർ​ഡി​ൽ തു​ട​ർ​ച്ച​യാ​യി നാ​ലാം ത​വ​ണ​യും നേ​ടി​യ ച​രി​ത്ര​വി​ജ​യം ലേ​ഖ​മോ​ൾ​ക്ക് നി​ര​വ​ധി പേ​രു​ടെ പ്രാ​ർ​ഥ​ന​യി​ൽ തെ​ളി​ഞ്ഞ പു​ണ്യ​ം.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ പ​ത്തി​ൽ​ച്ചി​റ വീ​ട്ടി​ൽ(​നി​ള) സ​ന​ലിന്‍റെ ഭാ​ര്യ ലേ​ഖ​മോ​ളു​ടെ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യം നാ​ടി​ന്‍റെ വി​ജ​യ​മാ​യി ലേ​ഖ​മോ​ളും നാ​ട്ടു​കാ​രും കാ​ണു​ന്നു.

ഡിഐസിയിൽ തുടക്കം
പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം വാ​ർ​ഡി​ൽ നി​ന്നാ​ണ് ലേ​ഖ​മോ​ൾ നാ​ലു​ത​വ​ണ തു​ട​ർ​ച്ച​യാ​യി മ​ത്സ​രി​ച്ച​ത്. ആ​ശ്ര​യ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​ക​യാ​യ ലേ​ഖ​മോ​ൾ 2005 ൽ ​ഡി​ഐ​സി​യി​ലൂ​ടെ​യാ​ണ് പൊ​തു​രം​ഗ​ത്ത് എ​ത്തു​ന്ന​ത്.

തു​ട​ർ​ന്ന് 2010 ൽ ​കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചു വി​ജ​യി​ച്ചു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി സീ​റ്റ് ന​ൽ​കി​യി​ല്ല. എ​ന്നാ​ൽ നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ച്ച് ജ​യി​ച്ചു.

കോ​ൺ​ഗ്ര​സ് വി​മ​ത​യാ​യി മ​ത്സ​രി​ച്ച ലേ​ഖാ​മോ​ൾ​ക്ക് 267 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​വും ല​ഭി​ച്ചു. ഇ​ത്ത​ണ​യും ഇ​തേ വാ​ർ​ഡി​ൽ സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ച്ചാ​ണ് വി​ജ​യം ആ​വ​ർ​ത്തി​ച്ച​ത്.

ഓണറേറിയം തുക…
ആ​ശ്ര​യ​ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ കൂ​ടി​യാ​ണ് സ​ന​ൽ. പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന് ല​ഭി​ക്കു​ന്ന ഓ​ണ​റേ​റി​യം ലേ​ഖ​മോ​ൾ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് വി​നി​യോ​ഗി​ക്കു​ന്ന​ത്.

മൂ​ന്ന് മാ​സ​ത്തെ ഓ​ണ​റേ​റി​യം തുകയിൽ പ്ര​ദേ​ശ​ത്തെ കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി വി​ത​ര​ണം ചെ​യ്യും. ക​ഴി​ഞ്ഞ 14 വ​ർ​ഷ​മാ​യി മു​ട​ങ്ങാ​തെ ഇ​ത് വി​ത​ര​ണം ചെ​യ്തു​വ​രു​ന്നു​ണ്ട്.

കൂ​ടാ​തെ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടൂ ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടു​ന്ന കു​ട്ടി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കി അ​നു​മോ​ദി​ക്കാ​റു​ണ്ട്. മ​ക്ക​ളി​ൽ അ​ഞ്ജ​ലി എ​ൽ​എ​ൽ​ബി വി​ദ്യാ​ർ​ഥി​നി​യാ​ണ്.

അ​ന​ഘ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യും. ഏ​താ​യാ​ലും നാ​ട്ടു​കാ​ർ ലേ​ഖ​മോ​ൾ​ക്ക് ഒ​പ്പ​മു​ണ്ടെ​ന്ന ഉ​റ​ച്ച സാ​ക്ഷ്യ​പ്പെ​ടു​ത്ത​ലാ​യി ഇ​ത്ത​വ​ണ​ത്തെ വി​ജ​യം.

Related posts

Leave a Comment