ഭാര്യ ലേഖയ്ക്കൊപ്പം അമേരിക്കയില്‍ അവധി ആഘോഷിച്ച് ഗായകന് എം.ജി.ശ്രീകുമാര്‍. അമേരിക്കയിലെ പ്രശസ്തമായ ഹവായി ബീച്ചിലാണ് ഇരുവരുമുള്ളത്.
ബീച്ചില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി എന്നാണ് ഭാര്യയെ എടുത്തുയര്‍ത്തിയ ചിത്രത്തിനൊപ്പം എം.ജി.ശ്രീകുമാർ പങ്കു വച്ചിരിക്കുന്ന വരികള്‍.
ഈ കൈകളില്‍ എന്നും സുരക്ഷിതയാണ് എന്ന അടിക്കുറിപ്പോടെ ലേഖയും ചിത്രം പങ്കുവച്ചിട്ടുണ്ട്. ഇരുവരും പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.
മനോഹരമായ ചിത്രം എന്നും ഇങ്ങനെ സന്തോഷമായി മുന്നോട്ടു പോകൂ തുടങ്ങിയ നിരവധി പേരാണ് ഇരുവരുടെയും ചിത്രത്തിന് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
യാത്രകളെ ഏറെ ഇഷ്ടപെടുന്ന ഇരുവരുടെയും യാത്രകള്‍ക്ക് കോവിഡ് കാലത്ത് ചെറിയ ഇടവേള വന്നെങ്കിലും വീണ്ടും യാത്രകളുമായി സജീവമാവുകയാണ് താരം. ലേഖയുടെ ഏക മകള്‍ അമേരിക്കയിലാണ് താമസിക്കുന്നത്.