ബാലഭാസ്ക്കറും പൊന്നോമന മകളും ഇനി തനിക്കൊപ്പമില്ലെന്ന് യാഥാർഥ്യം ഉൾക്കൊണ്ട് ലക്ഷ്മി ജീവിതത്തിലേക്ക് തിരികയെത്തുന്നു. ശരീരത്തിനും മനസിനുമേറ്റ ക്ഷതങ്ങൾ ഭേദമായി വരുന്ന ലക്ഷ്മി ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് തിരികെയെത്തി. തിരുവനന്തപുരത്തെ വീട്ടിലാണ് ഇവരിപ്പോഴുള്ളത്.
ലക്ഷ്മി സംസാരിക്കുവാനും ഭക്ഷണം കഴിക്കുവാനും തുടങ്ങിയിട്ടുണ്ട്. തന്റെ പ്രിയപ്പെട്ടവൻ സമ്മാനിച്ച സംഗീത സാന്ദ്രമായ ഓർമകൾ മനസിൽ കാത്തുസൂക്ഷിച്ച് ചിരിക്കുവാൻ ശ്രമിക്കുകയാണിവർ.
തിരുവനന്തപുരം പള്ളിപ്പുറത്താണ് ബാലഭാസ്ക്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ മരത്തിൽ ഇടിക്കുകയായിരുന്നു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നുവെങ്കിലും മകൾ തേജശ്വി ബാലയുടെ ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. പിന്നീട് ബാലഭാസ്ക്കറും മരണത്തിന് കീഴടങ്ങുകയായിരുന്നു.