എവിടെപ്പോയാലും എല്ലാവരും ചോദിക്കുന്നത് വിവാഹത്തെക്കുറിച്ചാണെന്ന് നടി ലക്ഷ്മി ഗോപാലസ്വാമി.
എന്ന് വിവാഹം നടക്കുമെന്ന ചോദ്യത്തിന് ഉത്തരമില്ല. വിവാഹം ചെയ്യണമെന്നാഗ്രഹമുണ്ട്. യോജിച്ച ആളെ കണ്ടെത്തിയാൽ വിവാഹം കഴിക്കും- ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.
സിനിമയിലെത്തി താമസിക്കാതെ തന്നെ എല്ലാവരും ഈ ചോദ്യം ചോദിച്ചു തുടങ്ങിയെന്നും ലക്ഷ്മി ഗോപാലസ്വാമി പറയുന്നു. മലയാളത്തിന്റെ ദത്തുപുത്രിയായാണ് പലരും തന്നെ കാണുന്നതെന്നാണ് ലക്ഷ്മി ഗോപാലസ്വാമിയുടെ അഭിപ്രായം.