സിനിമകളിൽ സജീവമായിരുന്ന സമയത്ത് ചെറിയ പ്രായമായിരുന്നു. അന്ന് കരിയറിൽ പ്ലാനിംഗ് ഉണ്ടായിട്ടില്ല. ഇപ്പോഴാണ് നടിയെന്ന നിലയിൽ ഗൗരവമായി എടുക്കുന്നത്.
തമിഴിൽ സായ് പല്ലവി ചെയ്യുന്ന കഥാപാത്രങ്ങൾ വളരെ ഇഷ്ടമാണ്. മലയാളത്തിൽ നിരവധി ഇഷ്ട സിനിമകളുണ്ട്. കഥാപാത്രം ചെറുതാണെങ്കിലും ചലഞ്ചിംഗ് ആയിരിക്കും.
വളരെ നാച്വറലായിരിക്കും. വർഷങ്ങൾക്ക് ശേഷമാണ് ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം ചെയ്യുന്നത്. അതിൽ എന്തെങ്കിലും പ്രത്യേകതയുണ്ടാകുമെന്ന് കരുതിയാണ് ചന്ദ്രമുഖി ചെയ്യാൻ തീരുമാനിച്ചത്.
ലൈക പ്രെഡക്ഷൻ, വലിയ ക്രൂ, ലോറൻസ് മാസ്റ്ററുടെ സാന്നിധ്യം തുടങ്ങിയ പല കാരണങ്ങൾ സിനിമ ചെയ്തതിന് പിന്നിലുണ്ട്. സംവിധായകൻ പി. വാസു എനിക്ക് അച്ഛനെ പോലെയാണ്.
ഞാൻ കൃത്യ സമയത്ത് വരില്ല. അപ്പോൾ വഴക്ക് പറയും. രാവിലെ തന്നെ വഴക്ക് കേൾക്കും. ഒറ്റയ്ക്ക് വിളിച്ചേ ചീത്ത പറയൂ, എല്ലാവരുടെയും മുന്നിൽ വച്ച് പറയല്ലേ എന്ന് ഞാൻ അദ്ദേഹത്തോട് പറയും. അദ്ദേഹം ചിരിക്കും. വളരെ നല്ല മനുഷ്യനാണ്. -ലക്ഷ്മി മേന