മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ ലേലം വീണ്ടും പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തുന്നു. ആനക്കോട്ടില്‍ ചാക്കോച്ചിയായി സുരേഷ് ഗോപി അരങ്ങു തകര്‍ത്ത സിനിമയുടെ രണ്ടാം ഭാഗമാകും വരിക. രണ്‍ജി പണിക്കറുടെ തിരക്കഥയില്‍ ജോഷിയായിരുന്നു ലേലം സംവിധാനം ചെയ്തത്. എന്നാല്‍ രണ്ടാം ലേലത്തില്‍ അച്ഛന്‍ രണ്‍ജിയുടെ തിരക്കഥയ്ക്ക് ചലച്ചിത്ര ഭാഷ്യം ചമയ്ക്കുന്നത് കസബയിലൂടെ സംവിധായകന്റെ മേലങ്കിയണിഞ്ഞ മകന്‍ നിഥിന്‍ രണ്‍ജി പണിക്കരാണ്.
ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആദ്യം തുടങ്ങുമെന്നാണ് സൂചന. എന്നാല്‍ ഇതേപ്പറ്റി ഔദ്യോഗികമായി പ്രതികരിക്കാന്‍ രണ്‍ജി പണിക്കര്‍ തയാറായില്ല. രാജ്യസഭ എംപിയായതിനുശേഷം സുരേഷ് ഗോപി സിനിമയില്‍നിന്നു താല്ക്കാലിക ബ്രേക്ക് എടുത്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ സുരേഷ് ഗോപിയുടെ സമയലഭ്യത അനുസരിച്ചായിരിക്കും ഷൂട്ടിംഗ്.