സുരേഷ് ഗോപിയുടെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ലേലം. രഞ്ജി പണിക്കരുടെ തിരക്കഥയിൽ ജോഷിയാണ് ലേലം സംവിധാനം ചെയ്തത്.
ലേലത്തിന്റെ രണ്ടാം ഭാഗം രഞ്ജി പണിക്കരുടെ മകൻ നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുമെന്ന വാർത്തകളെ ആരാധകർ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ പിന്നീട് ലേലം 2 തുടങ്ങുന്നതിനെപ്പറ്റി വാർത്തകളൊന്നുമുണ്ടായില്ല. എന്നാൽ ഇപ്പോൾ ഇതേപ്പറ്റി സുരേഷ് ഗോപി പ്രതികരിച്ചിരിക്കുകയാണ്.
ഇപ്പോൾ അഭിനയരംഗത്ത് സജീവമായി നിൽക്കുന്ന രഞ്ജി പണിക്കർക്ക് അഭിനയവും എഴുത്തും ഒന്നിച്ചു കൊണ്ടുപോകാൻ പറ്റുന്നില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റില്‍ 40 ദിവസത്തെ ഡേറ്റ് ചിത്രത്തിനായി താന്‍ നല്‍കിയിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. പക്ഷെ പിന്നീടാണ് രഞ്ജിക്ക് എഴുതാന്‍ പറ്റില്ലെന്ന് അറിയുന്നതെന്നും സുരേഷ് ഗോപി പറയുന്നു.