ലേലം ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ച ചിത്രമായതു കൊണ്ട് തന്നെ ലേലം സിനിമയുടെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ ലേലം 2 ഉപേക്ഷിച്ചു എന്ന രീതിയിലാണ് ഇപ്പോൾ വാർത്തകൾ പ്രചരിക്കുന്നത്.
സോഷ്യൽ മീഡിയയിലാണ് ഇത്തരം സുരേഷ് ഗോപി – നിധിൻ രൺജി പണക്കർ ചിത്രം ഉപേക്ഷിച്ച മട്ടിലുള്ള വാർത്തകൾ പ്രചരിക്കുന്നത്. സ്പിരിറ്റ് മാഫിയയുടെ കുടിപ്പകയും പ്രതികാരവും പോരാട്ടവുമൊന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ശ്രദ്ധിക്കപ്പെടില്ലെന്നും ചിത്രത്തിന് വിജയസാധ്യത ഇല്ലെന്നുമുള്ള വസ്തുത കണക്കിലെടുത്താണ് സിനിമ ഉപേക്ഷിക്കുന്നത്.
ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വരാത്തതിനെ തുടർന്നാണ് ഇത്തരം വാർത്തകൾ പ്രചരിക്കാൻ കാരണമെന്നും പറയുന്നവരും ഉണ്ട്.