ഒരു ദിവസം തുടങ്ങേണ്ടത് എ്ങ്ങനെയാണ്. രാവിലെ ആദ്യം എന്തു കഴിക്കണം. ഈ വിധത്തിലുള്ള സംശയങ്ങള്‍ അലട്ടുന്നുണ്ടോ? രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിച്ച് ദിവസം തുടങ്ങിയാല്‍ നിങ്ങള്‍ക്ക് അത്ഭുതകരമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ശാസ്ത്രം പറയുന്നു. മധുരം ഒഴിവാക്കി നാരങ്ങാ വെള്ളം കുടിക്കുന്നതാണ് നല്ലത്. അമിത വണ്ണം കുറയ്ക്കാന്‍ ഇത് സഹായിക്കും. തണുത്ത വെള്ളം ഒഴിവാക്കി ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ നാരങ്ങാനീര് ചേര്‍ത്തു കഴിക്കുന്നതാണ് ഏറ്റവും ഉചിതം. ദഹനം കൃത്യമായ രീതിയില്‍ നടക്കുമെന്ന് മാത്രമല്ല ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും നാരങ്ങ വെള്ളത്തിന് കഴിയും.
നാരങ്ങ ആളു ചില്ലറക്കാരനല്ല. വൈറ്റമിന്‍ സി, ബി എന്നിവയ്ക്കൊപ്പം പൊട്ടാസ്യം, കാല്‍ഷ്യം, അയണ്‍ മഗ്നീഷ്യം എന്നിവയെല്ലാം നാരങ്ങയിലുണ്ട്. ക്ഷീണം അകറ്റുന്നതിനൊപ്പം ഉന്മേഷം നല്‍കുകയും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കാനും നാരങ്ങ വെള്ളം കുടിയിക്കുന്നത് സഹായിക്കും. ദിവസവും ഈ ശീലം തുടരുന്നത് പനി, തൊണ്ടവേദന, ജലദോഷം എന്നിവ പിടിപെടാതിരിക്കാനും സഹായിക്കും.
ഇതു മാത്രമല്ല, സന്ധികളിലുണ്ടാകുന്ന നീര്‍ക്കെട്ട് തടയാനും ഓര്‍മശക്തി വര്‍ധിപ്പിക്കാനും നാരങ്ങയുടെ ഉപയോഗം കൊണ്ട് സാധ്യമാകും. അമിത വണ്ണം അകറ്റാന്‍ ആഗ്രഹിക്കുന്നവര്‍ ചൂടുവെള്ളത്തില്‍ നാരങ്ങാനീര് ചേര്‍ത്ത് വെറും വയറ്റില്‍ രാവിലെ കഴിക്കുന്നത് ശീലമാക്കുക. ആഴ്ചകള്‍ക്കുള്ളില്‍ വ്യത്യാസം മനസിലാകും. ചര്‍മ്മം സുന്ദരമാക്കാനും മൃദുലമാക്കാനും ഇത് സഹായിക്കും. നാരങ്ങാവെള്ളം മാത്രമല്ല ഗ്രീന്‍ ഉപയോഗവും ശരീരത്തിനു നല്ലതാണ്. ഇനിയൊന്നു പരീക്ഷിച്ചു നോക്കൂ. മാറ്റം തിരിച്ചറിയാം.