സീരിയയിലൂടെ തുടങ്ങി സിനിമയിലെത്തിയ താരമാണ് ലെന. ഓമനത്തിങ്കള്‍ പക്ഷി എന്ന ഹിറ്റ് സീരിയലില്‍ തുടങ്ങിയ നടിക്കു പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സിനിമയില്‍ ആദ്യകാലത്ത് അവര്‍ക്കു പക്ഷേ നല്ല കാലമായിരുന്നില്ല. ട്രാഫിക് എ്ന്ന ചിത്രമാണ് അവര്‍ക്ക് ബ്രേക്ക് സമ്മാനിച്ചത്. അടുത്തിടെ ഒരു മാധ്യമത്തില്‍ എഴുതിയ ആത്മകഥയില്‍ അവര്‍ ജീവിതത്തില്‍ സംഭവിച്ച ചില കാര്യങ്ങളെക്കുറിച്ച് മനസ് തുറന്നു.
13 വര്‍ഷമായി സിനിമയില്‍ ഉണ്ടായിരുന്നെങ്കിലും ആരുമെന്നെ കാര്യമാക്കിയിരുന്നില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് രാമചന്ദ്രന് ചേട്ടനെ പരിചയപ്പെടുന്നത്. ആള് ജ്യോതിഷമൊക്കെ വശമുള്ള വ്യക്തിയാണ്. പുള്ളിക്കാരന് ഒരുദിവസം എന്നെ വിളിച്ചുപറഞ്ഞു. നിങ്ങള്‍ക്കിപ്പോള്‍ ഏഴരശനിയുടെ വിളയാട്ടമാണ്. പ്രതിസന്ധികള്‍ ധാരാളമുണ്ടാകും. എനിക്കങ്ങനെ യാതൊരു ബുദ്ധിമുട്ടും തോന്നുന്നില്ലെന്ന് ഞാന്‍ പറയുകയും ചെയ്തു. എന്നാല്‍ പിന്നീട് ജീവിതത്തിലുണ്ടായ ചില കാര്യങ്ങള്‍ അദേഹത്തിന്റെ വാക്കുകള്‍ ശരിയാണെന്നു തെളിയിച്ചു-ലെന പറയുന്നു.
1998 ല്‍ സിനിമയിലെത്തിയതാണ് ലെന. എന്നാല്‍ ന്യൂ ജനറേഷന് സിനിമകളുടെ തുടക്കമായി കരുതപ്പെടുന്ന ട്രാഫിക് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് ലെനയ്ക്ക് ഒരു ബ്രേക്ക് ലഭിക്കുന്നത്. അമ്മവേഷത്തില്‍ ലെനയുടെ ഒരു ഡയലോഗ് ഏറെ ശ്രദ്ധിക്കപ്പെട്ടു. കുട്ടിക്കാലം മുതലുള്ള പ്രണയമായിരുന്നു വിവാഹത്തിലെത്തിയത്. എന്നാല്‍ തിരക്കഥാകൃത്ത് അഭിലാഷുമായുള്ള ഒരുപാടു കാലം നീണ്ടില്ല.