മലയാള സിനിമയിലെ ജനപ്രിയനടിമാരില് ഒരാളാണ് ലെന. 24 വര്‍ഷമായി നായികയായും സഹനടിയായുമെല്ലാം ലെന സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്.
നാടന്‍ വേഷങ്ങളിലും മോഡേണ്‍ ലുക്കിലും ഒരുപോലെ തിളങ്ങുന്ന നടി ഇന്ന് മലയാള സിനിമയുടെ അവിഭാജ്യഘടകമാണ്.
മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രമായ ഭീഷ്മപര്വ്വമാണ് ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ ചിത്രം. ചിത്രത്തില്‍ മമ്മൂട്ടിയുടെ സഹോദരിയായിട്ടായിരുന്നു എത്തിയത്.
സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ 1998ല്‍ ആയിരുന്നു ലെന സിനിമയില്‍ എത്തിയത്. നാടന്‍ കഥാപാത്രങ്ങളായിരുന്നു തുടക്കകാലത്ത് ലെനയെ തേടി എത്തിയത്.
ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത് രണ്ടാംഭാവത്തിലെ കഥാപാത്രമാണ്. നാടന്‍ പെണ്കുട്ടിയായിട്ടാണ് ലെന ആ ചിത്രത്തില്‍ എത്തിയത്. ഇപ്പോഴിതാ ആ കഥാപാത്രത്തെ കുറിച്ച് മനസ് തുറക്കുകയാണ് ലെന ഇപ്പോള്‍.
ഒരു സിനിമ മാസികയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്…
രണ്ടാം ഭാവം ചെയ്യുന്ന സമയത്ത് ഞാന്‍ അങ്ങനെ ഒരു നാടന്‍ പെണ്‍കുട്ടിയായിരുന്നില്ല. ഹെവി മെറ്റലൊക്കെ ഇട്ട് ടാറ്റൂവൊക്കെ ചെയ്തു കൊണ്ടിരുന്ന സമയമായിരുന്നു.
ആ സമയത്തായിരുന്നു നാടന്‍ റോളുകള്‍ കിട്ടിയത്. കാരണം അന്ന് സിനിമ അങ്ങനെയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഞാന്‍ കുറച്ചുകൂടി നാടനായെന്നാണ് തോന്നുന്നത്. ഇപ്പോള്‍ കഥാപാത്രങ്ങള്‍ തെരഞ്ഞ് എടുക്കുന്ന കാര്യത്തില്‍ അത്ര ചൂസി ആകേണ്ടി വരാറില്ല.
എന്നെ ഇങ്ങോട്ട് തിരഞ്ഞുവരുന്ന റോളുകള്‍ പലതും മികച്ചതാണ്. എന്റെ ഭാഗ്യത്തിന് വ്യത്യസ്തമായ കഥാപാത്രങ്ങളാണ് എല്ലാം. പിന്നെ അങ്ങനെയുള്ള സംവിധായകര്‍ കാസ്റ്റ് ചെയ്യുന്നതുകൊണ്ട് ഈസിയായി ഓക്കെ പറയാന്‍ പറ്റുന്നുണ്ട്.
അതുകൊണ്ട് തന്നെ വേണ്ടെന്ന് വെക്കുന്ന സിനിമകള്‍ കുറവാണ്. അത് വലിയ ഭാഗ്യമാണെന്നും ലെന പറയുന്നു.
മിനിസ്ക്രീനില്‍ നിന്നും ബിഗ്സ്ക്രീനിലേക്ക് പറിച്ചു നടപ്പെട്ട താരമായിരുന്നു ലെന. യഥാര്‍ഥത്തില്‍ സീരിയല്‍ ‘ഓമനത്തിങ്കള്‍ പക്ഷി’യിലെ തന്റെ പെര്‍ഫോമന്‍സ് കണ്ടിട്ടാണ് ബിഗ് ബിയിലേക്ക് അമല്‍ നീരദ് കാസ്റ്റ് ചെയ്യുന്നതെന്നും ലെന പറഞ്ഞു.
ബിഗ് ബിയുടെ സമയത്ത് തനിക്ക് എല്ലാവരേയും പേടിയായിരുന്നുവെന്നും അന്നൊക്കെ മമ്മൂക്ക ഒരു വശത്തൂടെ വരുന്നത് കാണുമ്പോള്‍ താന്‍ മറ്റൊരു വശത്തുകൂടി ഓടുമായിരുന്നുവെന്നും ലെന പറയുന്നു.
”ഭീഷ്മ ചെയ്യുമ്പോഴേക്കും മമ്മൂക്ക ചില്‍ഡ് ഔട്ട് ആയതാണോ അതോ എനിക്ക് ധൈര്യം കൂടിയതാണോ എന്നറിയില്ല. എന്തായാലും മമ്മൂക്ക ഇപ്പോള്‍ രൂപത്തില്‍ മാത്രമല്ല സ്വഭാവത്തിലും വളരെ യങ്ങര്‍ ആയി ക്കൊണ്ടിരിക്കുകയാണ്”. എല്ലാവരേക്കാളും യോ യോ മമ്മൂക്കയാണെന്നും ലെന പറയുന്നു.
ലവ് ജിഹാദ് ആണ് ഇനി പ്രദര്‍ശനത്തിന് എത്താനുള്ള ലെനയുടെ ചിത്രം. വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണെന്നും വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിലേതെന്നും ലെന പറഞ്ഞു. വേഷത്തിലും സ്വഭാവത്തിലും സംസാരത്തിലുമൊക്കെ ആ കഥാപാത്രം വ്യത്യസ്തമാണ്.
മോണ്‍സ്റ്ററും ഓളവുമാണ് റിലീസിന് തയ്യാറെടുക്കുന്ന മറ്റ് ചിത്രങ്ങള്‍. ലെന ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രമാണ് ഓളം.
24 വര്‍ഷത്തെ അഭിനയജീവിത്തിന് ശേഷമാണ് ലെന തിരക്കഥ രചനയിലേക്ക് തിരിഞ്ഞത്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.