ലെന രണ്ടാം വിവാഹത്തിന്? പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യമെന്ത്?

സീരിയലില്‍ നിന്നെത്തി സിനിമയില്‍ താരമായ നടിയാണ് ലെന. നിരവധി മികച്ച കഥാപാത്രങ്ങള്‍ ചെയ്ത ലെന അടുത്തിടെ ഒരു ചോദ്യത്തിന് ഉത്തരം നല്കി മടുത്തിരിക്കുകയാണ്. മറ്റൊന്നുമല്ല. എപ്പോഴാണ് രണ്ടാം വിവാഹം എന്നതു തന്നെ. ഇപ്പോഴിതാ ഉത്തരവുമായി ലെന തന്നെ രംഗത്തെത്തിയിരിക്കുന്നു.

ലെനയുടെ മറുപടി ഇങ്ങനെ- ജീവിതത്തില്‍ ഇപ്പോഴൊരു കൂട്ടുവേണ്ട. എനിക്ക് കുറേ ഫ്രണ്ട്സുണ്ട്. എന്റെ ഫാമിലിയുണ്ട്… അത് തന്നെ ധാരാളം. പിന്നെ എനിക്ക് വിവാഹത്തില്‍ വലിയ വിശ്വാസമില്ല. എന്നാലും ഞാന്‍ സ്ഥായിയായിട്ടൊരു മാസ്‌കോ സ്റ്റാച്യൂവോ ഒന്നുമല്ല. ഈയൊരു നിമിഷത്തില്‍ ജീവിതം ഭയങ്കര രസമായിട്ടാണ് മുന്നോട്ട് പോവുന്നത്. അതു മതി ലെന പറയുന്നു.

താരത്തിന്റെ മുടി മുറിച്ചുള്ള ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ ലുക്ക് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ലുക്ക് ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇത് പുതിയ ചിത്രത്തിനാണോ അല്ലയോ എന്ന് ഇത് വരെ പുറത്ത് വിട്ടിട്ടില്ല.

 

Related posts