ജീവിതത്തില്‍ ആദ്യമായി ഓട്ടോഗ്രാഫ് കൊടുത്തതിനെ കുറിച്ചു ലെന പറഞ്ഞത് ഇങ്ങനെ. മിക്ക അഭിനേതാക്കളും അവരുടെ ആദ്യ ഓട്ടോഗ്രാഫ് എഴുതിയിട്ടുള്ളത് താരമായ ശേഷമായിരിക്കാം. പക്ഷേ എന്റെ കാര്യ ത്തില്‍ അങ്ങനെയായിരുന്നില്ല. സിനിമ യില്‍ അഭിനയിക്കും മുമ്പ് എന്റെ ഓട്ടോഗ്രാഫ് ഒരു പയ്യന് വാങ്ങി. ഞാനന്ന് ജയരാജ് സാറിന്റെ സ്നേഹ ത്തില്‍ അഭിനയിക്കാന്‍ ലൊക്കേഷനില്‍ പോയ സമയം. ജയറാമേട്ടന്റെ ഷര്‍ട്ട് ഇസ്തിരിയിടുന്നതായിരുന്നു എന്റെ ആദ്യ ഷോട്ട്. ആ സീന്‍ എടുക്കാന്‍ ഞാന്‍ തയാറായി നിന്നപ്പോള്‍ ഷൂട്ടിംഗ് കാണാനെത്തിയ ഒരു പയ്യന് എന്റെ സമീപമെത്തി എന്നോട് ചോദിച്ചു: ഒരു ഓട്ടോഗ്രാഫ് തരുമോ??
സത്യത്തില്‍ ഞാന്‍ ഒരു നിമിഷം അത്ഭുതപ്പെട്ടു. അതേ മനസ്സോടെ ഞാനിതു വരെ അഭിനയിച്ചിട്ടില്ല!! എന്ന് ഞാന്‍ മറുപടിയും പറഞ്ഞു. പയ്യന്റെ കൗണ്ടര്‍ രസകരമായിരുന്നു ഇതു കഴിഞ്ഞിനി അഭിനയിക്കുമല്ലോ. അന്ന് ചിലപ്പോള്‍ എനിക്ക് ഓട്ടോഗ്രാഫ് തന്നില്ലെങ്കിലോ. അതുകൊണ്ട് ഇപ്പോള്‍ ഒരെണ്ണം തന്നേക്ക്!! താരമാകും മുമ്പ് ഞാനെഴുതിയ ആദ്യത്തെ ഓട്ടോഗ്രാഫാണത്. ഏതായാലും അതിനു ശേഷം കോളജ് കാലത്ത് എഴുതി കൊടുത്ത ഓട്ടോഗ്രാഫിന് കൈയും കണക്കുമില്ല.