ആരും തെറ്റിദ്ധരിക്കേണ്ടതില്ല. ലെന മുകളില്‍ പറഞ്ഞത് ദാമ്പത്യത്തേക്കുറിച്ചല്ല. സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ചാണ്. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് സിനിമയെക്കുറിച്ചുള്ള തന്റെ ചിന്തകള്‍ അവര്‍ പങ്കുവച്ചത്. സംവിധായകര്‍ കഥ പറയാനെത്തുമ്പോള്‍ ഒരു കഥ പറയും. എന്നാല്‍ ചിത്രീകരിച്ചുകഴിയുമ്പോള് ആദ്യം പറഞ്ഞ കഥയുമായി യാതൊരു ബന്ധവുമുണ്ടാകില്ലെന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു. ഈ അഭിപ്രായത്തോട് യോജിക്കുന്നുവെന്നാണ് ലെന പറഞ്ഞത്. എല്ലാവരും കഥ പറയും. പക്ഷേ സിനിമ പുറത്ത് വരുമ്പോള്‍ കഥയില്‍ പറഞ്ഞതില്‍ പകുതിയും ഉണ്ടാകില്ല. എന്നാലല്‍ കഥ വായിച്ചതിനേക്കാള്‍ ഗംഭീരമായിരുന്നു പുലിമുരുകന് പുറത്തിറങ്ങിയപ്പോള്‍ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ലാലിന്റെ അഭിപ്രായത്തോട് യോജിക്കുന്നുണ്ടെങ്കിലും എടുത്ത തീരുമാനം തെറ്റാണെന്നു തോന്നിയാല്‍ കരയില്ലെന്നും ലെന പറയുന്നു.
മികച്ച കഥാപാത്ര പ്രാധാന്യമുള്ള വേഷമാണ് വരുന്നതെങ്കിലും ഇനി അമ്മ വേഷങ്ങള്‍ ചെയ്യാനില്ലെന്നും ലെന പറയുന്നു. എന്ന് നിന്റെ മൊയ്തീനിലെ പാത്തുമ്മ എന്ന കഥാപാത്രത്തിന് ഒത്തിരി അംഗീകാരങ്ങള്‍ കിട്ടി. പക്ഷേ ആ കഥാപാത്രം എനിക്ക് ചേരില്ലെന്ന് ഞാന്‍ സംവിധായകന് ആര്‍എസ് വിമലിനോട് പറഞ്ഞതാണ്. പക്ഷേ അദ്ദേഹമാണ് പറഞ്ഞത് ഈ കഥാപാത്രം ചെയ്യാന്‍ ഏറ്റവും യോജിച്ചത് ലെന തന്നെയാണ്. ഇക്കാലത്ത് നാണം കുണുങ്ങി നില്ക്കുന്ന പെണ്‍കുട്ടികളെ കാണാനില്ല. തന്റെ കരിയറിലും ന്യൂജന്‍ സിനിമകളാണ് വഴിതിരിവുണ്ടാക്കിയതെന്ന് ലെന പറയുന്നു. സീരിയലിലൂടെ സിനിമയിലെത്തിയ താരമാണ് ലെന. അടുത്തിടെ പുറത്തിറങ്ങിയ പല ഹിറ്റ് ചിത്രങ്ങളിലും ഈ താരത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.