വലുതാകുന്പോള്‍ ആരാകും എന്നൊന്നും എന്നോട് ആരും ചോദിച്ചിട്ടില്ല. ചെറുപ്പത്തില്‍ ഞാന്‍ ഭയങ്കര പഠിപ്പിസ്റ്റായിരുന്നു. നാസയിലെ ശാസ്ത്രജ്ഞ ആകുമെന്നാണ് ടീച്ചര്‍മാരൊക്കെ കരുതിയിരുന്നത്.
പതിനൊന്നാം ക്ലാസില്‍ പഠിക്കുന്പോഴാണ് ഞാന്‍ ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. പിന്നെ എല്ലാവർക്കും മനസിലായി ഇനി ഈ കുട്ടിയെ അധികം പഠിപ്പിക്കേണ്ട ആവശ്യം ഇല്ലെന്ന്.
പൈലറ്റ് ആകണമെന്ന് ഞാന്‍ വീട്ടില്‍ പറയുമായിരുന്നു. പൈലറ്റ് ആവണമെങ്കില്‍ നല്ല എക്സ്പെന്‍സീവ് ആണ്. പതിനായിരക്കണക്കിന് പൈലറ്റ്സ് ജോലി ഇല്ലാതെ ഇന്ത്യയില്‍ നില്ക്കുന്നു എന്ന ഒരു വാര്‍ത്തയും അച്ഛന് എന്റെ മുന്പില് കൊണ്ടുവന്നു വച്ചു.
അതോടുകൂടി ആ ആഗ്രഹം വേണ്ടെന്ന് വച്ചു. അഭിനയം കുട്ടിക്കാലം മുതല്‍ ഒരുതരം ഭ്രാന്തായിരുന്നു. മൂന്നു വയസുള്ളപ്പോള്‍ മുതല്‍ കണ്ണാടിക്ക് മുന്നില്‍നിന്ന് മോണോ ആക്ട് ഒക്കെ ആയിരുന്നു.
അമ്മ ഇത് കണ്ടിട്ട് കണ്ണാടിക്കു മുന്നില്‍ കര്ട്ടന് ഇട്ടു. എനിക്ക് എന്നെ സ്ക്രീനില്‍ കാണാനൊന്നും ഇഷ്ടമില്ല. -ലെന