ആദ്യത്തെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ പതിനൊന്നില്‍ പഠിക്കുകയാണ്. ജയറാം, സിദ്ദിഖ്, ബിജു മേനോന് തുടങ്ങിയ താരങ്ങളെല്ലാം ചേര്‍ന്ന് ശരിക്കും എന്നെ റാഗ് ചെയ്യുകയായിരുന്നു.
സിനിമയിലെ കല്യാണത്തിന്റെ സീന്‍ എടുത്തപ്പോള്‍ എന്റെ ബോയ്ഫ്രണ്ട് എന്ത് വിചാരിക്കുമെന്നുള്ള ചിന്തകളായിരുന്നു എന്റെ മനസില്‍.
ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ എനിക്ക് ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു. ആ ഫ്രണ്ടിനെ തന്നെയാണ് കല്യാണം കഴിച്ചതും.
കല്യാണം കഴിച്ച് കുറേക്കാലം ഒരുമിച്ച് ജീവിച്ചു. ആറാം ക്ലാസ് മുതല്‍ നീ എന്റെ മുഖവും ഞാന്‍ നിന്റെ മുഖവും മാത്രമല്ലേ കാണുന്നത്.
ഇനി പോയി നീ കുറച്ച് ലോകം കാണൂ, ഞാനും കാണട്ടെ എന്നാണ് പുള്ളി പറഞ്ഞത്. അങ്ങനെയാണ് ഞങ്ങള്‍ വിവാഹബന്ധം നിയമപരമായി അവസാനിപ്പിച്ചത്.
ഇത്രയും ഫ്രണ്ട്ലിയായിട്ടൊരു ഡിവോഴ്സ് വേറെ എവിടെയും കാണില്ല. ശരിക്കും ഞങ്ങള്‍ അത്രയും സൗഹൃദത്തിലാണ് പിരിഞ്ഞത്. -ലെന