കഥാപാത്രത്തിനുവേണ്ടിയും അല്ലാതെയും നിരന്തരം രൂപമാറ്റം വരുത്തുന്ന നടിയാണ് ലെന. ഇന്നലെ കണ്ട ലെനയായിരിക്കില്ല ഇന്ന് കാണുമ്പോള്‍. ന്യൂജനറേഷന് താരങ്ങളായ നടന്മാരുടെ അമ്മ വേഷത്തിലൂടെ കൈയടി നേടുമ്പോഴും മോഡേണ്‍ വേഷങ്ങളിലും സോഷ്യല്‍മീഡിയയിലൂടെ തിളങ്ങി നില്ക്കുന്ന നടിയാണ് ലെന.
ഇപ്പോഴിതാ പഴനി മുരുകന്റെ മുമ്പിലെത്തി തല മുണ്ഡനം ചെയ്തിരിക്കുകയാണ് നടി. തന്റെ ഇന്‍സ്റ്റഗ്രാമിലാണ് തല മൊട്ടയടിച്ച പുതിയ ചിത്രം ലെന പോസ്റ്റ് ചെയ്തത്. പഴനി മുരുകന് ക്ഷേത്രം എന്ന അടിക്കുറിപ്പും കൊടുത്തിട്ടുണ്ട്. തലമുണ്ഡനം ചെയ്ത് മഞ്ഞളുപുരട്ടി നില്ക്കുന്ന ചിത്രമാണ് ഇസ്റ്റഗ്രാമില്‍ ലെന പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചിത്രം പോസ്റ്റു ചെയ്തതിനു പിന്നാലെ സപ്പോര്‍ട്ടും കമന്റുമായി ഫോളോവേഴ്സും നിറഞ്ഞു. പതിനയ്യായിരത്തോളം പേര് ഒരു മണിക്കൂറിനുള്ളില്‍ തന്നെ പോസ്റ്റിന് പിന്തുണയറിയിച്ച് എത്തിയിട്ടുണ്ട്.