സിനിമയിൽ എത്തിയിട്ടു കാലങ്ങൾ എത്ര കഴിഞ്ഞിട്ടും സൗന്ദര്യത്തിൽ യാതൊരുവിധ മാറ്റവുമില്ലാതെ അതീവ സുന്ദരിയായി തുടരുന്ന നടിയാണ് ലെന. സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്ന നടി ഇൻസ്റ്റാഗ്രാമിലൂടെ ചില ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്ത് വിട്ടിരുന്നു. എല്ലാം ഒന്നിനൊന്ന് മികവുറ്റ ചിത്രങ്ങളാണെന്നുള്ളതാണ് ശ്രദ്ധേയം.
ഇതുവരെ ആരും അധികം കാണാത്തൊരു സ്റ്റൈലിലായിരുന്നു ഇത്തവണ നടിയെത്തിയത്. മുറിച്ചിട്ട മുടിയും ആഭരണങ്ങളും പരന്പരാഗതമായ ലെഹങ്കയുമായിരുന്നു ധരിച്ചിരുന്നത്. എല്ലാം കിടിലനായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റായിരിക്കുന്നു.
ഈ ചിത്രങ്ങളിലും നടിക്ക് പ്രായം കുറച്ചേ പറയുകയുള്ളു എന്നതാണ് ശ്രദ്ധേയം. പഴയതിനേക്കാൾ പ്രായം കുറവായിട്ടാണ് ലെനയെ കണ്ടാൽ തോന്നുകയുള്ളുവെന്നാണ് പൊതുവേയുള്ള അഭിപ്രായം. ഇക്കാരണത്താൽ മലയാളത്തിലെ ലേഡി മമ്മൂട്ടി എന്ന് ലെന പലപ്പോഴും വിശേഷിപ്പിക്കപ്പെടാറുണ്ട്.
നേരത്തെ സോഷ്യൽ മീഡിയ വഴി നടന്ന 10 ഇയർ ചലഞ്ചിൽ ലെനയും പങ്കെടുത്തിരുന്നു. സോഷ്യൽ മീഡിയ പേജിലൂടെ ലെന തന്നെയാണ് പത്ത് വർഷം മുൻപത്തെയും ഈ വർഷത്തെയും ചിത്രങ്ങൾ പങ്കുവെച്ചത്. 2009 മുതൽ 2019 വരെ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. അതിന് സാധാരണ പോലെ തന്നെ ജീവിച്ചാൽ മതിയെന്നായിരുന്നു നടി ഫോട്ടോയ്ക്ക് ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്.
നിലവിൽ ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കുന്ന അതിരൻ ആണ് റിലീസിനൊരുങ്ങുന്ന ലെനയുടെ സിനിമ. ഏപ്രിൽ പന്ത്രണ്ടിന് തിയറ്ററുകളിലേക്ക് എത്തുന്ന ചിത്രത്തിൽ രേണുക എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.