ആദ്യമായി ഋഷികേശ് സന്ദർശിച്ച സന്തോഷം പങ്കുവച്ച് നടി ലെന. അതിരാവിലെ ഗംഗാനദിയിൽ നിന്നു പ്രാർഥിക്കുന്ന ചിത്രം നടി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. യാത്ര, ഭക്തി, പ്രകൃതി എന്നും താരം കുറിച്ചിട്ടുണ്ട്.
സിനിമയിൽ 25 വർഷം പൂർത്തിയാക്കിയ ലെന ജയരാജ് സംവിധാനം ചെയ്ത സ്നേഹം എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയിലേക്കെത്തിയത്. റഹിം ഖാദർ സംവിധാനത്തിൽ ഒരുങ്ങിയ വനിത ആണ് ലെനയുടെ ഏറ്റവും പുതിയ ചിത്രം.