രണ്ടാം ഭാവം ചെയ്യുന്ന സമയത്ത് ഞാന്‍ അങ്ങനെ ഒരു നാടന്‍ പെണ്‍കുട്ടിയായിരുന്നില്ല. ഹെവി മെറ്റലൊക്കെ ഇട്ട് ടാറ്റൂവൊക്കെ ചെയ്തുകൊണ്ടിരുന്ന സമയമായിരുന്നു.
ആ സമയത്തായിരുന്നു നാടന്‍ റോളുകള്‍ കിട്ടിയത്. കാരണം അന്ന് സിനിമ അങ്ങനെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ കുറച്ചുകൂടി നാടനായെന്നാണ് തോന്നുന്നത്.
ഇപ്പോള്‍ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ അത്ര ചൂസി ആകേണ്ടി വരാറില്ല. എന്നെ ഇങ്ങോട്ട് തിരഞ്ഞുവരുന്ന റോളുകള്‍ പലതും മികച്ചതാണ്.
എന്റെ ഭാഗ്യത്തിന് വ്യത്യസ്തമായ കഥാപാത്രങ്ങളാണ് എല്ലാം. പിന്നെ അങ്ങനെയുള്ള സംവിധായകര്‍ കാസ്റ്റ് ചെയ്യുന്നതുകൊണ്ട് ഈസിയായി ഓക്കെ പറയാന്‍ പറ്റുന്നുണ്ട്. അതുകൊണ്ട് തന്നെ വേണ്ടെന്ന് വെക്കുന്ന സിനിമകള്‍ കുറവാണ്. അത് വലിയ ഭാഗ്യമാണ്. –ലെന