പന്തളം: ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് വ്യാപാരിയെ കബളിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയെടുത്ത യുവാവിനെ അറസ്റ്റ് ചെയ്തു.
എറണാകുളം വൈറ്റില നടക്കാവില്‍ ലെനിന് മാത്യു (45)വിനെയാണ് മറ്റൊരു കേസില്‍ റിമാന്‍ഡില്‍ കഴിയുമ്പോള്‍ പന്തളം പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പന്തളത്തെ ഒരു വ്യാപാരിയുടെ പരാതിയിന്മേലാണ് പന്തളം പോലീസ് കേസെടുത്തിട്ടുള്ളത്.
മകന് എഫ്സിഐയില്‍ മാനേജരായി ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വ്യാപാരിയെ സമീപിച്ച ലെനിന് മാത്യു അക്കൗണ്ടിലൂടെ ആറ് ലക്ഷം രൂപയും രണ്ട് ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണവും ഡല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റും വാങ്ങിയശേഷം വ്യാജ നിയമന ഉത്തരവു നല്കി.
ഡല്‍ഹിയിലെത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഒരു ദേശീയ സംഘടനയുടെ എറണാകുളം ജില്ലാ പ്രസിഡന്റായിരുന്നെന്നും എഫ്സിഐയുടെ ബോര്‍ഡ് അംഗമായിരുണെന്നും അറസ്റ്റിലായ യുവാവ് മൊഴി നല്‍കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കാരയ്ക്കാട് സമാനമായ രീതിയില്‍ നടത്തിയ തട്ടിപ്പില്‍ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്ത യുവാവ് മാവേലിക്കര ജയിലില്‍ റിമാന്‍ഡില്‍ കഴിയവേയാണ് പന്തളം പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇത്തരത്തില്‍ പല കബളിപ്പിക്കല്‍ കേസുകളും ഇയാള്‍ക്കെതിരെ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. തുമ്പമണ്‍ മുട്ടം സ്വദേശിയായിരുന്ന ഇയാള്‍ 12 വര്‍ഷമായി വൈറ്റിലയിലാണ് താമസം.