ചെന്നൈ: അന്തരിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ മൃതദേഹം വിട്ടുനൽകില്ലെന്ന് അപ്പോളോ ആശുപത്രി അധികൃതർ. ചികിത്സാചെലവ് മുഴുവനായി അടയ്ക്കാതെ മൃതദേഹം നൽകാനാകില്ലെന്നാണ് ആശുപത്രിയുടെ നിലപാട്.
ലെനിൻ രാജേന്ദ്രന്റെ ചികിത്സയ്ക്കായി 72 ലക്ഷം രൂപ ചെലവുവന്നതായാണ് അപ്പോളോ ആശുപത്രി അധികൃതർ വിശദീകരിക്കുന്നത്. മുഖ്യമന്ത്രി ഉറപ്പുനൽകിയാൽ മൃതദേഹം വിട്ടുനൽകാമെന്ന് അധികൃതർ പറയുന്നു. ആശയക്കുഴപ്പം പരിഹരിക്കാൻ നോർക്ക ആശുപത്രി അധികൃതരുമായി ചർച്ച നടത്തുകയാണ്.
തിങ്കളാഴ്ച രാത്രി ഒന്പതോടെയാണ് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ലെനിൻ രാജേന്ദ്രൻ അന്തരിച്ചത്.