ലിയോ എത്തി, തി​യ​റ്റ​റു​കാ​ര്‍ ഹാ​പ്പി​…


കോ​ഴി​ക്കോ​ട്: ഒ​ടു​വി​ല്‍ ആ​ഘോ​ഷ​മാ​യിത​ന്നെ ലി​യോ എ​ത്തി. ആ​രാ​ധ​ക​ര്‍​ക്ക് ആ​ര്‍​പ്പു​വി​ളി​ക്കാ​വു​ന്ന ആ​ദ്യ പ​കു​തി​യും അ​ല്‍​പം മ​ങ്ങി​പ്പോ​യ ര​ണ്ടാം പ​കു​തി​യും ആ​ക്ഷ​ന്‍ തീ​പാ​റി​ച്ച ക്‌​ളൈ​മാ​ക്‌​സു​മൊക്കെ​യാ​യി ച​ര്‍​ച്ച​യാ​കു​ക​യാ​ണ് ഇ​ള​യ​ദ​ള​പ​തി​യു​ടെ ലി​യോ.

ഇന്നു പു​ല​ര്‍​ച്ചെ നാ​ലു​മു​ത​ല്‍ തു​ട​ങ്ങി​യ ഷോ​യ്ക്ക് ആ​രാ​ധ​ക​രു​ടെ നിലയ്ക്കാത്ത ആ​ര്‍​പ്പു​വി​ളി​യാ​ണ് തി​യ​റ്റ​റു​ക​ളി​ല്‍നി​ന്നു കേ​ള്‍​ക്കാ​നാ​യ​ത്.

എ​ന്താ​യാ​ലും ജ​യി​ല​റി​നുശേ​ഷം മ​റ്റൊ​രു ഇ​ത​ര​ഭാ​ഷാ​ചി​ത്രം കൂ​ടി തി​യ​റ്റ​റു​ക​ളെ പൂ​ര​പ​റ​മ്പാ​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ന് പ​ല​യി​ട​ത്തും ശ​നി​യാ​ഴ്ച​വ​രെ​യു​ള്ള ടി​ക്ക​റ്റു​ക​ള്‍ ഫു​ള്ളാ​യി ക​ഴി​ഞ്ഞു.

തൃ​ഷ​യ്ക്ക് പു​റ​മേ അ​ര്‍​ജു​ന്‍, ബാ​ബു ആ​ന്‍റ​ണി, മാ​ത്യു​സ്, ഗൗ​തം വാ​സു​ദേ​വ മേ​നോ​ന്‍, പ്രി​യ ആ​ന​ന്ദ്, മ​ന്‍​സൂ​ര്‍ അ​ലി​ഖാ​ന്‍ തു​ട​ങ്ങി​യ ഒ​രു പി​ടി​താ​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ചി​ത്ര​ത്തി​ലു​ണ്ട്.

കേ​ര​ള​ത്തി​ല്‍ മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി​യ മ​മ്മൂ​ട്ടി​യു​ടെ ക​ണ്ണൂ​ര്‍ സ്‌​ക്വാ​ഡ് മാ​റ്റി​യാ​ണ് പ​ല​യി​ട​ത്തും ലി​യോ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത്. ഇ​ത് മ​മ്മൂ​ട്ടി ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

പ​ക്ഷെ ലി​യോ​ക്ക് ല​ഭി​ക്കു​ന്ന ഗം​ഭീ​ര പ്രീ ​ബു​ക്കിം​ഗിൽ തി​യ​റ്റ​റു​ട​മ​ക​ൾ ഹാ​പ്പി​യാ​​ണ്. കേ​ര​ള​ത്തി​ല്‍ ലി​യോ വി​ത​ര​ണ​ത്തി​നെ​ടു​ത്തി​രി​ക്കു​ന്ന​ത്‌ ഗോ​കു​ലം മൂ​വീ​സാ​ണ്.

Related posts

Leave a Comment