കോഴിക്കോട്: കളക്ഷന്‍ റെക്കോര്‍ഡ് തിരുത്തി എഴുതിയ ലിയോയുടെ വിജയാഘോഷത്തിലും സര്‍പ്രൈസ്. ചെന്നൈ ജവഹർലാൽ നെഹറു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഇന്നു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഇക്കാര്യം നിർമാതാക്കൾ ആയ സെവൻ സ്ക്രീൻ സ്റ്റുഡിയോ തന്നെ അറിയിച്ചിട്ടുണ്ട്. “ദളപതിയോട കുട്ടകഥ സൊല്ലാമ എപ്പടി നൻപാ, പാർഥിപനും കുടുംബവും അണിയറ പ്രവർത്തകരും നിങ്ങളെ കാണാൻ എത്തും’, എന്നാണ് ഇവർ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. പുതിയ പ്രഖ്യാപനം വന്നതിനു പിന്നാലെ ഏറെ ആവേശത്തിലാണ് ആരാധകർ. നേരത്തെ സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ലിയോയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയിരുന്നു.
അതേസമയം, സക്സസ് ഇവന്റിൽ ചില നിബന്ധനകൾ വച്ചിട്ടുണ്ട്. ആകെ ആറായിരം പേർക്ക് മാത്രമെ ഷോയിലേക്ക് പ്രവേശനം ഉള്ളൂ എന്നാണ് തമിഴ്മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വാലിഡ് ആയിട്ടുള്ള പാസോ ബാർകോഡുള്ള ടിക്കറ്റോ ഉള്ളവർക്ക് മാത്രമെ പരിപാടിയിലേക്കു പ്രവേശനമുള്ളൂ. ഇവന്റിന് എത്തുന്ന ഒരോരുത്തറും ആധാര്‍ കാര്‍ഡ് പോലെ ഒരു ഐഡി നിര്‍ബന്ധമായി കൊണ്ടുവരാന്‍ നിര്‍ദേശമുണ്ട്.
ആള്‍ക്കൂട്ടത്തെ ഒഴിവാക്കാനാണ് ഇത്. കർശന പരിശോധനയും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. അതേസമയം ബോക്സോഫീസില്‍ ലിയോ കുതിപ്പു തുടരുകയാണ്.