ദളപതി ദർശനം; ലിയോ തമിഴ്‌നാട്ടിലും പുലര്‍ച്ചെ നാലിന് പ്രദർശിപ്പിക്കണം;നിർമാതാവിന്‍റെ ആവശ്യം കോടതി തള്ളി

വി​ജ​യ് ചി​ത്ര​ത്തെ വ​ര​വേ​ൽ​ക്കാ​നു​ള്ള ആ​വേ​ശ​ത്തി​ലാ​ണ് സി​നി​മ ലോ​കം. ഒ​ക്ടോ​ബ​ർ 19നാ​ണ് പു​തി​യ വി​ജ​യ് ചി​ത്രം ലി​യോ തീ​യ​റ്റ​റി​ലെ​ത്തു​ന്ന​ത്.

14 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം വി​ജ​യ്ക്കൊ​പ്പം തൃ​ഷ നാ​യി​ക​യാ​യി എ​ത്തു​ന്ന ചി​ത്രം കൂ​ടി​യാ​ണ് ലി​യോ. ചി​ത്ര​ത്തി​ന്‍റെ പ്രീ-​ബു​ക്കി​ങ് നേ​ര​ത്തേ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

ലി​യോ​യു​ടെ കേ​ര​ള​ത്തി​ലെ വി​ത​ര​ണാ​വ​കാ​ശം സ്വ​ന്ത​മാ​ക്കി​യ​ത് മ​ല​യാ​ള​ത്തി​ലെ പ്ര​ശ​സ്ത നി​ര്‍​മാ​താ​ക്ക​ളാ​യ ശ്രീ ​ഗോ​കു​ലം മൂ​വി​സാ​ണ്.

ലി​യോ​യു​ടെ ആ​ദ്യ പ്ര​ദ​ർ​ശ​നം കേ​ര​ള​ത്തി​ലാ​ണ്. എ​ന്നാ​ൽ ത​മി​ഴ്‌​നാ​ട്ടി​ല്‍ പു​ല​ര്‍​ച്ചെ പ്ര​ദ​ര്‍​ശ​നം അ​നു​വ​ദി​ച്ചി​ട്ടി​ല്ല.

നി​ര്‍​മാ​താ​വ് എ​സ്എ.​സ് ല​ളി​ത് കു​മാ​ര്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ പു​ല​ര്‍​ച്ചെ നാ​ലി​ന് വി​ജ​യ് ചി​ത്രം പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം ചെ​ന്നൈ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

എ​ന്നാ​ല്‍ രാ​വി​ലെ നാ​ലു​മ​ണി ഷോ ​എ​ന്ന നി​ര്‍​മ്മാ​താ​വി​ന്‍റെ ആ​വ​ശ്യ​ത്തെ കോ​ട​തി ഇ​പ്പോ​ള്‍ ത​ള്ളി​യി​രി​ക്കു​ക​യാ​ണ്.

കേ​ര​ള​ത്തി​ൽ ഒ​ക്ടോ​ബ​ര്‍ 19ന് ​പു​ല​ര്‍​ച്ചെ നാ​ല് മ​ണി മു​ത​ല്‍ ആ​ദ്യ ഷോ ​തു​ട​ങ്ങും.  4 Am, 7.15 Am, 10 .30 Am, 2 Pm , 5.30 Pm, 9 PM, 11.59 Pm എ​ന്നി​ങ്ങ​നെ​യാ​ണ് കേ​ര​ള​ത്തി​ൽ ലി​യോ​യു​ടെ പ്ര​ദ​ർ​ശ​ന സ​മ​യം. ത​മി​ഴ്നാ​ട്ടി​ല്‍ ഒ​മ്പ​ത് മ​ണി​ക്കാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ര്‍​ശ​നം.

Related posts

Leave a Comment