വിജയ് ചിത്രത്തെ വരവേൽക്കാനുള്ള ആവേശത്തിലാണ് സിനിമ ലോകം. ഒക്ടോബർ 19നാണ് പുതിയ വിജയ് ചിത്രം ലിയോ തീയറ്ററിലെത്തുന്നത്. 14 വര്‍ഷങ്ങള്‍ക്കു ശേഷം വിജയ്ക്കൊപ്പം തൃഷ നായികയായി എത്തുന്ന ചിത്രം കൂടിയാണ് ലിയോ.
ലിയോയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത് മലയാളത്തിലെ പ്രശസ്ത നിര്‍മാതാക്കളായ ശ്രീ ഗോകുലം മൂവിസാണ്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
ലിയോയുടെ ആദ്യ പ്രദർശനം കേരളത്തിലാണ്. ഒക്ടോബര്‍ 19ന് പുലര്‍ച്ചെ നാല് മണി മുതല്‍ ആദ്യ ഷോ തുടങ്ങും. 4 Am, 7.15 Am, 10 .30 Am, 2 Pm , 5.30 Pm, 9 PM, 11.59 Pm എന്നിങ്ങനെയാണ് കേരളത്തിൽ ലിയോയുടെ പ്രദർശന സമയം.
അതേസമയം മിഴ്നാട്ടില് ഒൻപത് മണിക്കാകും ആദ്യ ഷോ. അജിത്ത് നായകനായി എത്തിയ ‘തുനിവ്’ എന്ന ചിത്രത്തിന്റെ റിലീസിനിടെ ഒരു ആരാധകൻ മരണപ്പെട്ട ശേഷം തമിഴ്നാട്ടിൽ നാല് മണി ഷോയ്ക്ക് സർക്കാർ നിരോധനം ഏര്‍പ്പെടുത്തി.
അതിനാൽ കേരളത്തിലാണ് ലിയോയുടെ ആദ്യ ഷോ. കേരള- തമിഴ്നാട് അതിർത്തികളായ പാലക്കാട്, ഇടുക്കി, കൊല്ലം,തിരുവനന്തപുരം ജില്ലകളിൽ തമിഴ്നാട്ടിൽനിന്നുള്ള ആരാധകർ പുലർച്ചെയുള്ള ഷോ കാണാൻ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ.