മലയാള സിനിമയില് ശ്രദ്ധേയയായ നടിയാണ് ലിയോണ ലിഷോയ്. പമുഖ സിനിമാ സീരിയല് താരം ലിഷോയിയുടെ മകളാണ് ലിയോണ.
ഇപ്പോള് മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായ നടി കൂടിയാണ് ലിയോണ ലിഷോയ്. ചെറുതും വലുതുമായ നിരവധി മികച്ച കഥാപാത്രങ്ങളെ ആണ് താരം ആരാധകര്ക്കായി സമ്മാനിച്ചിട്ടുള്ളത്.
റെജി നായര് സംവിധാനം ചെയ്ത് 2012ല് പുറത്തിറങ്ങിയ കലികാലം എന്ന ചിത്രത്തിലൂടെയാണ് ലിയോണ മലയാള സിനിമയിലേക്ക് കടന്നുവന്നത്.
പരസ്യങ്ങളില് മോഡലായാണ് ലിയോണ ലിഷോയ് തന്റെ കരിയര് ആരംഭിച്ചത്. കലികാലത്തിന് ശേഷം അഭിനയിച്ച മെഗാസ്റ്റാര് മമ്മൂട്ടിയുടെ ജവാന് ഓഫ് വെള്ളിമല എന്ന ചിത്രത്തിലെ കഥാപാത്രം നടിക്ക് ഏറെ പ്രേക്ഷക ശ്രദ്ധ നേടികൊടുത്തിരുന്നു.
ആസിഫ് അലി ആയിരുന്നു ഈ ചിത്രത്തില് ലിയോണയുടെ ജോഡിയായി എത്തിയത്. മിഥുന് മാനുവല് തോമസ് രചനയും സംവിധാനവും നിര്വഹിച്ച ആന്മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ സാറ അര്ജുന്റെ അമ്മയുടെ വേഷത്തില് എത്തി കൈയ്യടി നേടിയതോടെ ലിയോണയെ തേടി കൂടുതല് അവസരങ്ങള് എത്തി.
മലയാളത്തിന്റെ യുവ താരം ടൊവിനോ തോമസ് നായകനായ മായാനദി എന്ന ചിത്രത്തില സമീറ എന്ന കഥാപാത്രം നായിക കഥാപാത്രത്തിനൊപ്പം നില്ക്കുന്നതായിരുന്നു.
ഇഷ്ക്ക് എന്ന ചിത്രത്തിലെ ലിയോണയുടെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിന്റെ താരരാജാവ് മോഹന്ലാല് നായകനായ ട്വല്ത്ത് മാന് എന്ന ചിത്രത്തില് വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
സിദ്ധാര്ത്ഥ് ഭരതന് സംവിധാനം ചെയ്ത ചതുരം എന്ന ചിത്രമാണ് ലിയോണയുടേത് ആയി ഏറ്റവും ഒടുവില് തിയേറ്ററുകളില് എത്തിയ സിനിമ.
ജിന്ന്, ജീത്തു ജോസഫ് മോഹന്ലാല് ചിത്രം റാം എന്നിവയാണ് താരം അഭിനയിക്കുന്ന പുതിയ സിനിമകള്.
ഇപ്പോഴിതാ പുതിയ ചിത്രം ‘ജിന്ന്’ന്റെ പ്രൊമോഷന് പരിപാടിക്കിടെ വണ്ടര് വാള് മീഡിയക്ക് നല്കിയ അഭിമുഖത്തില് താരം പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്മീഡിയയില് ചര്ച്ചയാവുന്നത്.
താന് പണം അങ്ങനെ മറ്റൊന്നും ചിന്തിക്കാതെ ചെലവഴിക്കുന്ന കൂട്ടത്തിലല്ല എന്നാണ് ലിയോണ പറയുന്നത്.
മറ്റ് അഭിനേതാക്കളെ പോലെ താന് അങ്ങനെ പൈസ ഒന്നും വാരിവലിച്ച് ചിലവാക്കാറില്ലെന്നും പൈസയുമായി ബന്ധപ്പെട്ട് എന്ത് ചെയ്യുമ്പോഴും എനിക്ക് ഒന്ന് ചിന്തിക്കണമായിരുന്നെന്നും താരം പറയുന്നു.
തനിക്ക് നാളെ ഒരു എമര്ജന്സി വന്ന് കഴിഞ്ഞാല് കൈയില് പൈസ ഉണ്ടോ ഇല്ലയോ എന്ന് ആലോചിക്കാതെ ഒന്നും കണ്ണടച്ച് ചെലവാക്കാന് പറ്റില്ല. അച്ഛനെയും അമ്മയെയും നോക്കണം എന്ന ചിന്തയാണ് മനസ്സിലെന്നും താരം പറയുന്നു.
ഇപ്പോഴാണ് താന് ചിന്തിക്കുന്നത് അച്ഛന് എങ്ങനെയാണ് ഇത്രയും കാര്യങ്ങള് ഒരുമിച്ച് മാനേജ് ചെയ്തതെന്ന്.
അമ്മയ്ക്ക് കാന്സര് വന്ന സമയത്തും അത് കഴിഞ്ഞ് ബാംഗ്ലൂരിലേക്ക് ഷിഫ്റ്റ് ആയപ്പോഴും എല്ലാം ഞങ്ങളെല്ലാവരും ജീവിച്ചത് അച്ഛന്റെ വരുമാനത്തിലാണ്.
എന്നാല്, ഇന്ന് ആലോചിക്കുമ്പോള് എങ്ങനെയാണ് ജീവിച്ചതെന്ന് തങ്ങള്ക്ക് അറിയില്ല. സീരിയലാണ് അച്ഛന് പ്രധാനമായും ചെയ്ത് കൊണ്ടിരുന്നത്. പക്ഷെ ആ മനുഷ്യന് ഒരിക്കലും അത് കാണിച്ചിട്ടില്ലെന്നും ലിയോണ അച്ഛനെ കുറിച്ച് പറയുന്നു.
സിനിമയിലേക്ക് ചുവട് വെച്ചപ്പോള് ആദ്യം ചിന്തിച്ചത് അച്ഛനെ സാമ്പത്തികമായി സഹായിക്കണം എന്ന് മാത്രമാണ്.
ആദ്യമായി ഒരു പരസ്യം ചെയ്തപ്പോള് 8000 രൂപയാണ് കിട്ടിയത്. അതില് 7000 രൂപ അച്ഛന് കൊടുത്ത് 1000 രൂപ എന്റെയെന്ന് പറഞ്ഞ് കൈയില് വെച്ചു. ഒരുപാട് സന്തോഷം തോന്നിയിരുന്നു അന്ന്.
ആരും പറഞ്ഞിട്ടല്ല. പിന്നെ കുറെ ഉത്തരവാദിത്വങ്ങള് സ്വയം എടുത്ത് തുടങ്ങി. തനിക്ക് പണി ഇല്ലാത്തപ്പോള് അച്ഛനെന്നെ നോക്കി. അച്ഛന് പണി ഇല്ലാത്തപ്പോള് ഞാന് അച്ഛനെ നോക്കുകയാണ് എന്നും ലിയോണ പറയുന്നുണ്ട്.