ആര്‍ത്തവ സമയത്ത് ചെറിയ വേദനയുണ്ടാകുന്നത് സാധാരണമാണെങ്കിലും ചിലരില്‍ ഈ സമയങ്ങളില്‍ കഠിനമായ വേദനയുണ്ടാകാറുണ്ട്.
ഇത് നിസ്സാരമായിക്കാണുന്ന നിരവധി ആളുകളുണ്ട്. എന്നാല്‍ ഇത്തരം വേദനയ്ക്ക് പിന്നില്‍ ചിലപ്പോള്‍ മറ്റു ചില ആരോഗ്യപ്രശ്നങ്ങള്‍ മറഞ്ഞിരിക്കുന്നുണ്ടാവും.
അത്തരത്തില്‍ തനിക്കുണ്ടായ ആരോഗ്യപ്രശ്നത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി ലിയോണ ലിഷോയ്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തനിക്ക് രണ്ട് വര്‍ഷം മുമ്പ് കണ്ടെത്തിയ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
ജീവിതം മനോഹരമാണ്, ജീവിതം വേദനാജനകമാണ്. മിക്ക സമയങ്ങളിലും ഇത് രണ്ടുമാണ് ജീവിതം എന്നു പറഞ്ഞുകൊണ്ടാണ് നടിയുടെ കുറിപ്പ് ആരംഭിക്കുന്നത്.
എനിക്ക് എന്‍ഡ്രോമെട്രിയോസിസ് (സ്റ്റേജ് 2 ) ഉണ്ടെന്ന് കണ്ടെത്തിയിട്ട് രണ്ട് വര്‍ഷം. രണ്ട് വര്‍ഷത്തെ ഭയാനകമായ വേദനകള്‍…. വേദന മൂലം രണ്ട് വര്‍ഷത്തോളം സാധാരണ ജീവിതം നഷ്ടമായി.
എന്‍ഡോമെട്രിയോസിസുമായി ജീവിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. തീര്‍ച്ചയായും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ഞാന്‍ ഒരുപാട് മുന്നോട്ട്ു പോയി എന്നു വിശ്വസിക്കുന്നു.
എന്‍ഡോമെട്രിയോസിസിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് കഠിനമായ ആര്‍ത്തവ വേദനയാണ്. ഇത് വായിക്കുന്ന സ്ത്രീകള്‍ ഇക്കാര്യം മനസിലാക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു.
കഠിനമായ ആര്‍ത്തവ വേദന സാധരണമല്ല ദയവായി ഒരു ഡോക്ടറെ സമീപിക്കുക എന്നാണ് ലിയോണ കുറിച്ചിരിക്കുന്നത്.
ഗര്ഭപാത്രത്തിനകത്തുളള കോശകലകള്‍ അസാധാരണമായി പുറത്തേക്ക് കൂടി വളരുന്ന അവസ്ഥയാണ് എന്‍ഡോമെട്രിയോസിസ്.
അണ്ഡാശയത്തിലും അണ്ഡവാഹിയിലും, കുടലിലും ഈ കോശകലകളുടെ വളര്‍ച്ചയുണ്ടാകും.
എന്തായാലും ഇക്കാര്യത്തില്‍ സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ ലിയോണയുടെ വാക്കുകള്‍ പ്രേരണയാകട്ടെയെന്ന് പ്രത്യാശിക്കാം.