എല്ലാവർക്കും ഒരു സീക്രട്ട് ലൈഫ്മറ്റൊരാളിനോടു തുറന്നുപറയാൻ താത്പര്യമില്ലാത്ത കാര്യങ്ങൾ മിക്കവർക്കും ഉണ്ടാകും.
അടുത്ത സുഹൃത്തിനോടോ പങ്കാളിയോടോപോലും പറയാൻ കഴിയുന്ന കാര്യങ്ങളിൽ ഒരു ലിമിറ്റ് ഉണ്ടാകും അത് കഴിഞ്ഞുള്ളത് അവരുടെ സ്വകാര്യതയാണ് അത് ചിലപ്പോൾ ആരോടും പറഞ്ഞെന്നിരിക്കില്ല.
എന്റെകാര്യം നോക്കുകയാണെങ്കിൽ വളരെ അടുത്ത ആളുകൾക്ക് എന്നെപ്പറ്റി എല്ലാം അറിയാമായിരിക്കും പക്ഷേ അവർ എവിടെവരെ അറിയണം എന്നുള്ളത് ഞാൻ തീരുമാനിക്കും.
അങ്ങനെ നോക്കുമ്പോൾ അവർക്ക് അറിയാത്ത കാര്യങ്ങൾ സീക്രട്ട് ആയി അവർക്ക് തോന്നാം.
എല്ലാ കാര്യത്തിലും നിഗൂഢത പുലർത്തുന്നവരെയാണ് നമ്മൾ പേടിക്കേണ്ടത്. ജീവിതം മുഴുവൻ നിഗൂഢതപേറി നടക്കാൻ എനിക്ക് കഴിയില്ല. അങ്ങനെ ഉള്ളവർ ഉണ്ടാകും.
-ലിയോണ ലിഷോയ്